| Friday, 8th December 2017, 3:21 pm

'മോദി എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല' രാജിവെക്കുകയാണെന്ന് ബി.ജെ.പി എം.പി: പ്രതിഷേധം കര്‍ഷകരെ അവഗണിക്കുന്ന പാര്‍ട്ടി നിലപാടില്‍

എഡിറ്റര്‍

മുംബൈ: ബി.ജെ.പി എം.പി നനാബാബു ഫാല്‍ഗുന്‍ റാവു പടോള്‍ എം.പി സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവെച്ചു. മഹാരാഷ്ട്രയിലെ കര്‍ഷകരുടെ പ്രതിസന്ധിയോട് പാര്‍ട്ടി സ്വീകരിക്കുന്ന നിലുപാടില്‍ പ്രതിഷേധിച്ചാണ് രാജി.

കിഴക്കന്‍ മഹാരാഷ്ട്രയിലെ ബാന്ദ്ര ഗോണ്ടിയ മണ്ഡലത്തില്‍ നിന്നാണ് നാനാബാബു ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഡിസംബര്‍ ഒമ്പതിന് ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ നാനാബാബുവിന്റെ രാജി ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.


Dont Miss ആദിവാസികളുടെ ക്ഷേമത്തിനു വേണ്ടി കൊണ്ടു വന്ന ‘55000 കോടിയുടെ വനബന്ധു പദ്ധതി’ എവിടെ?; മോദിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി


കാര്‍ഷിക വിളനാശവും, കടക്കെണിയും കാരണം ബുദ്ധിമുട്ടിലായ കര്‍ഷകര്‍ക്കുവേണ്ടി പാര്‍ട്ടി ഒന്നും ചെയ്യുന്നില്ലെന്നതിന്റെ പേരില്‍ ഡിസംബറില്‍ അദ്ദേഹം നേതൃത്വുമായി ഇടഞ്ഞിരുന്നു. ദേവേന്ദ്ര ഫദ്‌നവസിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം അതൃപ്തനായിരുന്നു.

കഴിഞ്ഞ കുറച്ചുമാസമായി അതൃപ്തി അദ്ദേഹം നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ചോദ്യം ചെയ്യല്‍ ഇഷ്ടപ്പെടുന്നില്ലെന്നും തന്റെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ പ്രതിഷേധം നടത്തുന്ന അകോളയില്‍ വെച്ച് അദ്ദേഹം കേന്ദ്രനയങ്ങളെ വിമര്‍ശിച്ചു രംഗത്തുവന്ന മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മഹാരാഷ്ട്രയിലെ കര്‍ഷക കടം എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹം സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

എന്‍.സി.പി നേതാവും മുന്‍ വ്യോമയാനമന്ത്രിയുമായ പ്രഫുല്‍ പട്ടേലിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം ലോക്‌സഭയിലെത്തിയത്.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more