| Wednesday, 21st February 2018, 7:53 am

'ബി.ജെ.പി അധ്യക്ഷന്‍ അസഭ്യം പറയുന്നു, പരസ്യമായി അപമാനിക്കുന്നു'; ബംഗാള്‍ നേതൃത്വത്തിനെതിരെ ബി.ജെ.പി എം.പി രൂപ ഗാംഗുലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്‌തെന്ന് ബി.ജെ.പി എം.പിയും നടിയുമായ രൂപ ഗാംഗുലി. നരേന്ദ്ര മോദിയോടും അമിത് ഷായോടും പരാതി നല്‍കാന്‍ ഒരുങ്ങിയെങ്കിലും സാധിച്ചില്ലെന്ന് രൂപ ഗാംഗുലി ട്വിറ്ററില്‍ കുറിച്ചു.

സംഭവം വാര്‍ത്തയായതോടെ രൂപ ട്വീറ്റ് പിന്‍വലിച്ചു. മുതിര്‍ന്ന ബി.ജെ.പി നേതാവും പാര്‍ട്ടി അധ്യക്ഷനുമായ ദിലീപ് ഘോഷിനെതിരെയാണ് രൂപയുടെ ആരോപണം.

അതേസമയം ദിലീപ് ഘോഷിന്റെ ട്വീറ്റില്‍ മറുപടിയായി രൂപ ഗാംഗുലി പാര്‍ട്ടി നേതാക്കളുമായി സംവദിക്കാന്‍ സാധിക്കുന്നില്ല എന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്.

“നിങ്ങളുടെ മീഡിയാ ചാര്‍ജ്ജ് ആര്‍ക്കാണ്.. അതാരാണെന്ന് എന്നോട് ദയവായി പറയൂ… അല്ലെങ്കില്‍ അവരോട് എന്നെ വിളിക്കാന്‍ പറയൂ… കോര്‍ കമ്മിറ്റി മെസേജ് ഗ്രൂപ്പില്‍ നിന്ന് യാതൊരു മറുപടിയും വരുന്നില്ല… നിങ്ങള്‍ക്കും മെസേജ് അയക്കാന്‍ കഴിയുന്നില്ല….”

കഴിഞ്ഞ രണ്ട് ഉപതെരഞ്ഞെടുപ്പിലും മികച്ച പ്രകടനം നടത്താന്‍ സാധിക്കാതിരുന്ന ബി.ജെ.പിയെ പുതിയ സംഭവവും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more