കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ പരാതിയുമായി ബി.ജെ.പി. സാമുദായിക തലത്തിലാണ് മമത ജനങ്ങളോട് വോട്ട് അഭ്യര്‍ത്ഥിക്കുന്നതെന്നാണ് ബി.ജെ.പിയുടെ ആരോപണം.
”മമതാ ബാനര്‍ജി ഒരു തെറ്റായ ലക്ഷ്യത്തോടെ മതപരമായ രീതിയില്‍ വര്‍ഗീയത വളര്‍ത്താനും വിദ്വേഷം വളര്‍ത്താനും ശ്രമിച്ചുവെന്നാണ് ബി.ജെ.പിയുടെ ആരോപണം.
കാവി വസ്ത്രമണിഞ്ഞ്, നെറ്റിയില്‍ തിലകം തൊട്ടവരാണ് ബംഗാളിന്റെ സംസ്‌ക്കാരത്തെ നശിപ്പിക്കുന്നത് എന്ന് മമത പ്രസംഗിച്ചു എന്നുപറഞ്ഞാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ബി.ജെ.പി പരാതി നല്‍കിയത്.
നേരത്തെ, ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഒറ്റക്കെട്ടായി നിന്നാല്‍ നാല് പാകിസ്താന്‍ രൂപീകരിക്കാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞതായും ബി.ജെ.പി പ്രചരണം നടത്തിയിരുന്നു. ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യയാണ് തൃണമൂല്‍ നേതാവ് ഷെയ്ഖ് ആലം പ്രസംഗിക്കുന്ന ആധികാരികത ഇല്ലാത്ത വീഡിയോ പങ്കുവെച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക