മുംബൈ: മഹാരാഷ്ട്രയില്‍ ശക്തി തെളിയിച്ച് ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം നടത്തിയ നീക്കത്തെ പരിഹസിച്ച് ബി.ജെ.പി. മൂന്ന് പാര്‍ട്ടികളുടെയും തിരിച്ചറിയല്‍ പരേഡാണ് മുംബൈ ഗ്രാന്റ് ഹയാട്ടില്‍ നടന്നതെന്ന് മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ ആഷിഷ് ഷെലര്‍ പറഞ്ഞു.
ജനാധിപത്യത്തിനും സംസ്ഥാനത്തെ ജനങ്ങള്‍ക്കും നേരെ സഖ്യം നടത്തിയ ക്രൂരമായ തമാശയാണ് ഇതെന്നും ഷെലര്‍ അഭിപ്രായപ്പെട്ടു. വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പി ഫോട്ടോഫിനിഷില്‍ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ന് വൈകീട്ട് ഏഴുമണിക്കാണ് ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം തങ്ങളുടെ 162 എം.എല്‍.എമാരെ അണിനിരത്തി ശക്തി തെളിയിച്ചത്. മൂന്ന് പാര്‍ട്ടികളുടെയും പ്രമുഖ നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ബി.ജെ.പിക്ക് ഗുണകരമാകുന്നതെന്നും തങ്ങള്‍ ചെയ്യില്ലെന്ന് യോഗത്തില്‍ എം.എല്‍.എമാര്‍ പ്രതിജ്ഞ ചെയ്തു.
യോഗത്തിന് പിന്നാലെ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയും രംഗത്തെത്തി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ