ശ്രീനഗര്‍: കാശ്മീരില്‍ പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയിട്ടും, സംഭവത്തിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടരാജിക്കൊരുങ്ങിയിട്ടും പ്രതികരണത്തിന് തയ്യാറാകാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി നേതൃത്വത്തിനുമെതിരെ വിമര്‍ശനം ശക്തമാകുന്നു.
“”ബുള്ളറ്റ് തറച്ചുകയറിയ അവരുടെ മൃതദേഹം സൗത്ത് കാശ്മീര്‍ ഗ്രാമത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. ഇതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥര്‍ രാജി വെക്കുന്നതായി അറിയിച്ചുകൊണ്ടുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നു. എന്നിട്ടും പ്രധാനമന്ത്രിയോടെ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനോ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങോ ഇതുവരെ ഒരക്ഷരം പോലും മിണ്ടിയിട്ടില്ല””.എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.
2014 ന് മുന്‍പ് ഭാവി ഇന്ത്യന്‍പ്രധാനമന്ത്രി പദം സ്വപ്‌നം കണ്ട് കഴിയുന്ന വേളയില്‍ സൈനികരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മോദി പറഞ്ഞ വീഡിയോകള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് ചിലര്‍ ചോദ്യം ഉന്നയിക്കുന്നത്. “”യു.പി.എ സര്‍ക്കാരിന് കീഴില്‍ കാശ്മീരില്‍ ക്രമസമാധാന നില തകര്‍ന്നെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ഭരണത്തിന് കീഴില്‍ ജമ്മുകാശ്മീര്‍ കലാപഭൂമിയായെന്നും ജവാന്‍മാര്‍ക്ക് നീതി ലഭിക്കുന്നില്ലെന്നുമായിരുന്നു ആ വീഡിയോയില്‍ മോദി പറഞ്ഞിരുന്നത്. ഈ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് “”ഇയാള്‍ എവിടെയാണ് ഇപ്പോള്‍ പോയി ഒളിച്ചിരിക്കുന്നത് എന്നാണ് ട്വിറ്ററില്‍ ഒരാള്‍ ചോദിച്ചത്. ഒന്നുമില്ലെങ്കിലും ഒരു അനുശോചനമെങ്കിലും താങ്കള്‍ക്ക് അറിയിക്കാമെന്നായിരുന്നു പലരും ട്വിറ്ററില്‍ കുറിച്ചത്.
കോണ്‍ഗ്രസിന് വീണ്ടും ബി.എസ്.പിയുടെ തിരിച്ചടി; രാജസ്ഥാനില്‍ ഇടതിനൊപ്പം മൂന്നാംമുന്നണിയിലേക്ക് മായാവതി
ബി.ജെ.പി എന്നത് “ഭാരതീയ ജോക്ക് പാര്‍ട്ടി”യായി മാറിയെന്നായിരുന്നു ട്വിറ്ററില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ കേശവ് ചന്ദ് യാദവ് കുറിച്ചത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഫ്‌ളോപ് ബ്ലോക് ബസ്റ്റര്‍ പോളിസികള്‍ തയ്യാറാക്കുന്ന പാര്‍ട്ടിയായി ബി.ജെ.പി മാറിയെന്നായിരുന്നു ഇദ്ദേഹത്തിന്റെ പരിഹാസം.
ഡോ. ലുട്ടാപ്പി എന്ന യൂസര്‍ ട്വിറ്ററില്‍ കുറിച്ച വാചകങ്ങള്‍ ഇങ്ങനെ…””ബി.എസ്.എഫ് ജവാന്മാരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കപ്പെട്ടു. കഴുത്ത് വെട്ടിയെടുത്തു, കിരാതമായ ആക്രമണം.
പൊലീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി കൊലചെയ്യപ്പെടുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ രാജിവെക്കുന്നു. എന്തുകൊണ്ടാണ് എന്നിട്ടും ഒരക്ഷരം പോലും മിണ്ടാന്‍ മോദി തയ്യാറാകാത്തത്? ഇതില്‍ അപലപിക്കാന്‍ അദ്ദേഹം മടിക്കുന്നത് എന്തുകൊണ്ടാണ്? – ഇദ്ദേഹം ചോദിക്കുന്നു.
ജമ്മുകാശ്മീരില്‍ പൊലീസുകാര്‍ ക്രൂരമായി കൊല്ലപ്പെട്ട ഈ ദിവസം മോദിയുടെ ഒൗദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും വന്ന മൂന്ന് ട്വീറ്റുകളും വിയറ്റ്‌നാം പ്രസിഡന്റ് ട്രാന്‍ ദയ് ക്വാങ്ങിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു. എന്നിട്ടും ജവാന്‍മാര്‍ക്ക് അനുശോചനം രേഖപ്പെടുത്താന്‍ തയ്യാറാവാതിരുന്ന മോദിയുടെ നടപടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.