| Tuesday, 22nd October 2019, 9:54 pm

കോണ്‍ഗ്രസിനെ കുടുംബപാര്‍ട്ടിയെന്ന് ആരോപിക്കുന്ന ബി.ജെ.പിയുടെ മഹാരാഷ്ട്രയിലെ സ്ഥാനാര്‍ഥികളില്‍ 20 ശതമാനവും രാഷ്ട്രീയ കുടുംബങ്ങളില്‍ നിന്നുള്ളവര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കുടുംബവാഴ്ചയുടെ പേരില്‍ കോണ്‍ഗ്രസിനെ നിരന്തരം കുറ്റപ്പെടുത്ത ബി.ജെ.പി മഹാരാഷ്ട്രയില്‍ മത്സരിപ്പിച്ചതു രാഷ്ട്രീയ കുടുംബങ്ങളിലെ 28 പേരെ. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുതല്‍ ആ പട്ടിക തുടങ്ങുന്നു.

മുന്‍ എം.എല്‍.സി ഗംഗാധര റാവു ഫഡ്‌നാവിസിന്റെ മകനാണു ദേവേന്ദ്ര ഫഡ്‌നാവിസ്. മുന്‍ കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടെ, മഹാരാഷ്ട്ര മുന്‍ മന്ത്രി ഏക്‌നാഥ് ഖഡ്‌സെയുടെ മകള്‍ രോഹിണി ഖഡ്‌സെ, മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ മകന്‍ നിതേഷ് റാണെ, ബി.ജെ.പി മുന്‍ സംസ്ഥാനാധ്യക്ഷന്‍ പാണ്ഡുരംഗ് ഫണ്ഡ്കറിന്റെ മകന്‍ ആകാശ് ഫണ്ഡ്കര്‍, മുന്‍ കേന്ദ്ര സഹമന്ത്രി വിഖെ പാട്ടീലിന്റെ മകന്‍ രാധാകൃഷ്ണ വിഖെ പാട്ടീല്‍ തുടങ്ങിയവരാണ് രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബങ്ങളില്‍ നിന്നു മത്സരിച്ചവര്‍.

ബി.ജെ.പി മത്സരിക്കുന്ന 164 സീറ്റിലെ 20 ശതമാനം സീറ്റിലാണ് ഇത്തരം സ്ഥാനാര്‍ഥികളുള്ളത്.

ഹരിയാനയിലെ 90 സ്ഥാനാര്‍ഥികളില്‍ രണ്ടുപേര്‍ മാത്രമാണ് ഇത്തരത്തില്‍ ബി.ജെ.പിക്കായി മത്സരിച്ചത്. ബി.ജെ.പി നേതാവ് ബിരേന്ദര്‍ സിങ്ങിന്റെ ഭാര്യ പ്രേം ലത, മുന്‍ ഉപപ്രധാനമന്ത്രി ദേവി ലാലിന്റെ പേരക്കുട്ടി ആദിത്യ ചൗട്ടാല എന്നിവരാണവര്‍.

2013-ല്‍ രാഹുല്‍ ഗാന്ധിയെ ‘രാജകുമാരന്‍’ എന്നു വിളിച്ചുകൊണ്ട് നരേന്ദ്രമോദിയാണ് കുടുംബവാഴ്ചയുടെ പേരില്‍ കോണ്‍ഗ്രസിനെ ആക്രമിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ബി.ജെ.പി കുടുംബവാഴ്ചക്കാരുടെ ഒരു ക്ലബ്ബായി മാറിയിരിക്കുന്നുവെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ആരോപണം.

കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുമ്പോള്‍ ഒരു വിരല്‍ ബി.ജെ.പിയുടെ നേര്‍ക്കാണു ചൂണ്ടിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് ജയ്‌വീര്‍ ഷെര്‍ഗില്‍ ആരോപിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആരോപണങ്ങള്‍ ബി.ജെ.പി നിഷേധിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയതുപോലെ തങ്ങള്‍ നല്‍കാറില്ലെന്ന് ബി.ജെ.പി ദേശീ%

We use cookies to give you the best possible experience. Learn more