| Saturday, 1st June 2019, 12:22 pm

ബി.ജെ.പി എം.എല്‍.എയുടെ സ്‌കൂളില്‍ കുട്ടികള്‍ക്ക് തോക്ക് ഉപയോഗിക്കാന്‍ ബജ്‌റംഗദളിന്റെ പരിശീലനം; പരാതിയുമായി ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബി.ജെ.പി എം.എല്‍.എയുടെ സ്‌കൂളില്‍ കുട്ടികള്‍ക്ക് ആയുധ പരിശീലനം നല്‍കുന്നതായി ഡി.വൈ.എഫ്.ഐയുടെ പരാതി. താനെയിലെ മിരാ റോഡിലുള്ള സെവന്‍ ഇലവന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ബജ്‌റംഗ്ദളിന്റെ നേതൃത്വത്തില്‍ ആയുധ പരിശീലനം നല്‍കി വന്നത്.


സ്‌കൂളില്‍ നടക്കുന്ന പരിശീലനത്തിന്റെ ചിത്രങ്ങളുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. തോക്ക് അടക്കമുള്ള മാരകായുധങ്ങളുമായാണ് പരിശീലനം.

പരാതിയിന്മേല്‍ പൊലീസ് അന്വേഷണം തുടങ്ങി. ബി.ജെ.പി എം.എല്‍.എ നരേന്ദ്ര മേത്തയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വിദ്യാലയം. പ്രകാശ് ഗുപ്തയെന്ന വ്യക്തി സമൂഹമാധ്യമങ്ങളില്‍ പരിശീലനത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങളുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.


14 വയസില്‍ താഴെയുള്ള കുട്ടികളടക്കം നിരവധി പേര്‍ക്കാണ് പരിശീലനം നല്‍കിയിരുന്നത്. തോക്കുപയോഗിക്കുന്നതിനുള്ള ലൈസന്‍സും മറ്റ് രേഖകളും തങ്ങളുടെ പക്കല്‍ ഉണ്ടെന്നാണ് ബജ്‌റംങ് ദള്‍ പ്രവര്‍ത്തകര്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more