ഭോപ്പാല്‍: ആരാണ് 2014 ലെ നോബല്‍ സമ്മാന ജേതാവായ ഇന്ത്യന്‍ വംശജന്‍? മധ്യപ്രദേശുകാരായ ബി.ജെ.പി എം.എല്‍.എമാരുടെതാണ് ഈ സംശയം. ഒടുവില്‍ നേബേല്‍ സമ്മാന ജേതാവെന്ന് കരുതി ആശംസകള്‍ നേര്‍ന്നത് മധ്യപ്രദേശിലെ നഗര വികസന മന്ത്രിക്ക്.
കുട്ടികളുടെ അവകാശത്തിന് വേണ്ടി പോരാടിയയാളുടെ നേട്ടത്തെക്കുറിച്ചുള്ള പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു എം.എ.എമാരുടെ ഇത്തരത്തിലുള്ള പ്രതികരണം. സംസ്ഥാന നിയമന്ത്രി കുസും മെഹ്‌ദെല അടക്കമുള്ള ബി.ജെ.പി എം.എല്‍.എമാരാണ് കൈലാഷ് സത്യാര്‍ത്ഥിക്ക് പകരം നഗര വികസന മന്ത്രിയായ കൈലാഷ് വിജയിയാര്‍ഗിയയെ അഭിനന്ദിച്ചത്.
“ഞാന്‍ വിജയിയാര്‍ഗിയയെ അഭിനന്ദിക്കുന്നു. ഇത് വലിയൊരു നേട്ടമാണ്” എന്നായിരുന്നു കൈലാഷ് സത്യാര്‍ത്ഥിക്ക് നോബേല്‍ സമ്മാനം ലഭിച്ചതിനെക്കുറിച്ചുള്ള ഒരു സ്വകാര്യ ടി.വി ചാനലിന്റെ ചോദ്യത്തിന് നിയമമന്ത്രിയുടെ പ്രതികരണം.
വിദിഷയിലുള്ള ജനങ്ങള്‍ കൈലാഷ് വിജയിയാര്‍ഗിയയ്ക്ക് നോബല്‍ സമ്മാനം ലഭിച്ചതറിഞ്ഞ് വലിയ ആഘോഷങ്ങളാണ് നടത്തിയത്. മന്ത്രിയുടെ വീട്ടില്‍ ധാരാളം പേര്‍ എത്തുകയും അദ്ദേഹത്തിന്റെ പിതാവിനെയും സഹോദരനെയും ആശംസകള്‍ അറിയിക്കുകയും ചെയ്തു.