| Wednesday, 16th May 2018, 9:03 pm

നിയമപോരാട്ടത്തിനെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തിന് പിന്നാലെ യെദ്യൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന ട്വീറ്റ് പിന്‍വലിച്ച് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗലൂരു: ഗവര്‍ണറുടെ പ്രഖ്യാപനത്തിനു മുന്‍പ് യെദ്യൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന ട്വീറ്റ്, ബി.ജെ.പി എം.എല്‍.എ പിന്‍വലിച്ചു. കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ബി.ജെ.പിയെ ക്ഷണിച്ചുവെന്ന് ബി.ജെ.പി എം.എം.എല്‍യുടെ ട്വീറ്റുണ്ടായിരുന്നു. നാളെ രാവിലെ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു എം.എല്‍.എയായ സുരേഷ് കുമാറിന്റെ ട്വീറ്റ്.

ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതിന് പിന്നാലെ നിയമപോരാട്ടവുമായി മുന്നോട്ട് പോകാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി എം.എല്‍.എ ട്വീറ്റ് പിന്‍വലിച്ചത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നേരിട്ട് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

ALSO READ:  ഗവര്‍ണര്‍ വാജുഭായ്: അന്ന് മോദിക്ക് വേണ്ടി സീറ്റൊഴിഞ്ഞു; ഇന്ന് ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിച്ചു

വ്യാഴാഴ്ച രാവിലെ 9.30ന് യെദിയൂരപ്പയും മറ്റ് എം.എല്‍.എമാരും സത്യപ്രതിജ്ഞ ചെയ്യും. നേരത്തെ യെദ്യൂരപ്പ തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് നേരത്തെ ബി.ജെ.പി വക്താവ് അറിയിച്ചിരുന്നു.

ഗോവയിലെയും മണിപ്പൂരിലെയും നടപടികളും നിയമോപദേശവും പരിഗണിച്ച ശേഷമേ സര്‍ക്കാരുണ്ടാക്കാന്‍ ഏതെങ്കിലും പാര്‍ട്ടിയെ ക്ഷണിക്കൂ എന്നാണ് ജനതാദള്‍ നേതാവ് കുമാരസ്വാമിക്ക് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍ ഇതിനിടെ ഗവര്‍ണര്‍ തങ്ങളെ ക്ഷണിച്ചുവെന്ന് നാടകീയമായി ബി.ജെ.പി നേതാക്കള്‍ വെളിപ്പെടുത്തുകയായിരുന്നു.

കര്‍ണാടക നിയമസഭയിലെ 222 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ 103 ഇടത്ത് ബി.ജെ.പിയും 78 ഇടത്ത് കോണ്‍ഗ്രസും 37 ഇടത്ത് ജെ.ഡി.എസും ജയിച്ചപ്പോള്‍ മൂന്നുപേരാണ് മറ്റുപാര്‍ട്ടികളില്‍ നിന്ന് മത്സരിച്ച് ജയിച്ചത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more