| Saturday, 2nd June 2018, 8:09 am

'മോദിയുടെ പേര് പറഞ്ഞ് അധികാരത്തിലെത്തിയിട്ട് നമുക്ക് ജനങ്ങളെ സേവിക്കാന്‍ കഴിയുന്നില്ല'; ഉപതെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ സര്‍ക്കാരിനെ വിമര്‍ശിച്ച് ബി.ജെ.പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഉപതെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി തോല്‍ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഭരണത്തെയും പാര്‍ട്ടി നേതൃത്വത്തെയും വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് ബി.ജെ.പി എം.എല്‍.എമാര്‍ ഹാര്‍ദോയ് എം.എല്‍.എ ശ്യാം പ്രകാശും ബാലിയ എം.എ.എല്‍ സുരേന്ദ്ര സിംഗുമാണ് ബി.ജെ.പിയുടെ തോല്‍വിയ്ക്ക് പിന്നാലെ പരസ്യമായി രംഗത്തുവന്നത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരം.

” ഗോരഖ്പൂരിനും ഫുല്‍പൂരിനും പിന്നാലെ നൂര്‍പൂരിലെയും കയ്‌റാനയിലേയും തോല്‍വി എന്നെ വിഷമിപ്പിക്കുന്നു. മോദിയുടെ പേര് പറഞ്ഞ് അധികാരത്തിലെത്തിയിട്ട് നമുക്ക് ജനങ്ങളെ സേവിക്കാന്‍ കഴിയുന്നില്ല. ”

ALSO READ:  ഖത്തര്‍-റഷ്യ എസ്.400 പീരങ്കി ഇടപാട്: സൈനിക നടപടിയുണ്ടാവുമെന്ന ഭീഷണിയുമായി സൗദി അറേബ്യ

ഫേസ്ബുക്ക് അക്കൗണ്ടില്‍ കവിത എഴുതിക്കൊണ്ടായിരുന്നു ശ്യാം പ്രകാശിന്റെ പ്രതിഷേധം. നിലവിലെ സാഹചര്യവുമായി ബന്ധപ്പെട്ട ചില വരികള്‍ എന്ന ആമുഖത്തോടെയായിരുന്നു എം.എല്‍.എയുടെ കവിത.

വ്യാഴാഴ്ച പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ ബി.ജെ.പി കനത്ത തിരിച്ചടിയാണ് നേരിട്ടത്. കയ്‌റാന ലോക്‌സഭാ മണ്ഡലത്തില്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായ തബസും ഹസന്‍ 45000 ത്തിലധികം വോട്ടുകള്‍ക്കാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത്. നൂര്‍പൂറിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ 9000 ത്തിലധികം വോട്ടുകള്‍ക്കാണ് എസ്.പി, ബി.ജെ.പിയെ പരാജയപ്പെടുത്തിയത്.

നേരത്തെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന രണ്ട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പി തകര്‍ന്നടിഞ്ഞിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more