national news
'വെറും വയറ്റില്‍ പശുമൂത്രം തണുത്ത വെള്ളം ഒഴിച്ച് കുടിക്കണം'; കൊവിഡിനെ തുരത്താന്‍ പശുമൂത്രം സൂപ്പറെന്ന് യു.പി ബി.ജെ.പി എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 08, 03:54 am
Saturday, 8th May 2021, 9:24 am

ലഖ്നൗ: കൊവിഡ് വരാതെ സുരക്ഷിതമായി നില്‍ക്കാന്‍ പശുമൂത്രം കുടിക്കണമെന്ന അശാസ്ത്രീയ വാദവുമായി യു.പി ഉത്തര്‍പ്രദേശിലെ ബി.ജെ.പി നേതാവും എം.എല്‍.എയുമായ സുരേന്ദ്ര സിംഗ്.

പശുമൂത്രം കുടിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിക്കുന്ന വീഡിയോയും ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടിലിരുന്നാണ് ഇയാള്‍ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.

പല്ല് തേച്ച ശേഷം പശുമൂത്രമോ പശുമൂത്രത്തിന്റെ എസന്‍സോ തണുത്ത വെള്ളത്തില്‍ കലക്കി കുടിക്കണമെന്ന് ഇയാള്‍ പറയുന്നു.

പശു മൂത്രം കുടിച്ച ശേഷം അരമണിക്കൂറോളം ഒന്നും കഴിക്കരുതെന്നും എം.എല്‍.എ പറഞ്ഞു.
പല രോഗങ്ങള്‍ക്കുമെതിരെ പശുമൂത്രം ‘ സൂപ്പര്‍ പവര്‍’ നല്‍കുമെന്നും ശാസ്ത്രീയമായ ഒരു തെളിവും മുന്നോട്ട് വെക്കാതെ സുരേന്ദ്രര്‍ സിംഗ് പറയുന്നു.

രാജ്യത്ത് കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുന്ന സമയത്താണ് ബി.ജെ.പി നേതാവിന്റെ ഇത്തരത്തിലുള്ള വാദം. സുരേന്ദ്ര സിംഗിനെ വിമര്‍ശിച്ച് നിരവധിപേര്‍ രംഗത്തുവന്നിട്ടുണ്ട്.
ഇതിന് മുന്‍പും ബി.ജെ.പി നേതാക്കല്‍ ഇത്തരത്തിലുള്ള അശാസ്ത്രീയ വാദങ്ങളുമായി രംഗത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

 

 

Content Highlights: BJP MLA says gulp cow urine with cold water to defeat COVID-19