| Thursday, 23rd January 2020, 7:17 pm

'ഒരു വികസനവുമില്ല'; ഗുജറാത്ത് സര്‍ക്കാരിനെ കുറ്റപ്പെടുത്തി ബി.ജെ.പി എം.എല്‍.എ സ്ഥാനം രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വഡോദര: ഗുജറാത്തിലെ സാവ്‌ലി നിയോജക മണ്ഡലത്തിലെ ബി.ജെ.പി എം.എല്‍.എ സ്ഥാനം രാജിവെച്ചു. കേതന്‍ ഇനാംദാര്‍ എം.എല്‍.എയാണ് രാജിവെച്ചത്. മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും തന്റെ മണ്ഡലത്തിലെ വികസന കാര്യങ്ങളില്‍ യാതൊരു ശ്രദ്ധയും പുലര്‍ത്തുന്നില്ലെന്ന് പറഞ്ഞാണ് രാജി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2018ല്‍ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെതിരെ കേതന്‍ ഇനാംദാറും മറ്റ് ചില ബി.ജെ.പി എം.എല്‍.എമാരും രംഗത്തെത്തിയിരുന്നു. വഗോദിയ എം.എല്‍.എ മധു ശ്രീവാസ്തവ, മന്‍ജല്‍പൂര്‍ എം.എല്‍.എ യോഗേഷ് പട്ടേല്‍ എന്നിവര്‍ സര്‍ക്കാരിനെ കടുത്ത വിമര്‍ശനം നടത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സംസ്ഥാന മന്ത്രിമാര്‍ തങ്ങളുടെ മണ്ഡലത്തെ അവഗണിക്കുന്നു. പുച്ഛത്തോടെയാണ് ജനസേവകരെ കാണുന്നതെന്നായിരുന്നു അന്ന് എം.എല്‍.എമാര്‍ ഉന്നയിച്ച ആരോപണം.

ഇനാംദാര്‍ രാജിവച്ചെങ്കിലും അന്ന് പ്രതിഷേധിച്ച എം.എല്‍.എമാര്‍ രാജിവെക്കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ വിവരങ്ങളൊന്നുമില്ല.

We use cookies to give you the best possible experience. Learn more