ബെംഗളൂരു: ബി.ജെ.പിക്ക് വോട്ട് ചെയ്യാത്തതിനാല്‍ യാതൊരു വികസന പ്രവര്‍ത്തനവും മുസ്‌ലിം പ്രദേശങ്ങളില്‍ നടത്തില്ലെന്ന് ഭീഷണിപ്പെടുത്തി കര്‍ണാടക എം.എല്‍.എയും മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ എം.പി രേണുകാചാര്യ. തന്റെ മണ്ഡലമായ ഹൊന്നാലി പൂര്‍ണ്ണമായും കാവിവത്കരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘തന്റെ മണ്ഡലത്തില്‍ സംഘടിപ്പിച്ച പൗരത്വ നിയമ അനുകൂല സമ്മേളനത്തിലായിരുന്നു രേണുകാചാര്യയുടെ വിവാദ പരാമര്‍ശങ്ങള്‍. ഞാന്‍ മുസ്‌ലിങ്ങളെ താക്കിത് ചെയ്യുകയാണ്. നിങ്ങളുടെ പ്രദേശങ്ങളില്‍ യാതൊരു വികസന പ്രവര്‍ത്തനവും നടത്തുകയില്ല. അവര്‍ രാജ്യസ്‌നേഹികളല്ല. അവര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യില്ല. 2018 നിയമസഭ തെരഞ്ഞെടുപ്പില്‍ അവര്‍ എനിക്ക് വോട്ട് ചെയ്തിട്ടില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ അവരുടെ വോട്ട് ചോദിക്കുകയുമില്ല’ ഇങ്ങനെയായിരുന്നു രേണുകാചാര്യയുടെ വാക്കുകള്‍.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ന്യൂനപക്ഷ സമുദായ അംഗങ്ങള്‍ പള്ളികളില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അവര്‍ക്ക് രാഷ്ട്ര നിര്‍മ്മാണത്തില്‍ യാതൊരു പങ്കുമില്ലെന്നും രേണുകാചാര്യ പ്രസംഗത്തില്‍ പറഞ്ഞു.
ആര്‍.എസ്.എസ് നിരോധിക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തിനെതിരെയും രേണുകാചാര്യ പറഞ്ഞു. ആര്‍.എസ്.എസ് ദേശഭക്തിയുള്ള സംഘടനയുള്ള സംഘടനയാണ്. ആരെങ്കിലും ആര്‍.എസ്.എസിനെ ചോദ്യം ചെയ്താല്‍ മിണ്ടാതിരിക്കാനാവില്ല. ഞങ്ങള്‍ ഒരു പാഠം പഠിപ്പിക്കുമെന്നും രേണുകാചാര്യ പറഞ്ഞു.