| Tuesday, 10th December 2019, 4:43 pm

വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച് ബി.ജെ.പി എം.എല്‍.എ; ആക്രമണം ഔദ്യോഗിക ചര്‍ച്ചക്കെന്ന വ്യാജേന വിളിച്ചുവരുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച് ബി.ജെ.പി എം.എല്‍.എ. ബി.ജെ.പി എം.എല്‍.എ ഗോരുക് കോര്‍ഡുങ് ആണ് യുവതിയെ ഹോട്ടലില്‍ വെച്ച് ലൈംഗികമായി ആക്രമിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒക്ടോബര്‍ 12 നാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി പറഞ്ഞു.

ഔദ്യോഗിക ചര്‍ച്ചക്കെന്ന വ്യാജേന വിളിച്ചുവരുത്തിയായിരുന്നു എം.എല്‍.എ ലൈംഗികാക്രമണം നടത്തിയതെന്ന് യുവതി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പരാതി നല്‍കിയ ഡോക്ടര്‍ക്ക് എതിരെ ബി.ജെ.പി എം.എല്‍.എ ഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുണ്ട്.

കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി വനിത ഡോക്ടര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

We use cookies to give you the best possible experience. Learn more