| Sunday, 27th December 2020, 5:31 pm

കൊലപാതകശ്രമക്കേസില്‍ കോടതിയില്‍ ഹാജരാകാതിരിക്കാന്‍ വ്യാജ കൊവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ബി.ജെ.പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: കൊലപാതകശ്രമക്കേസില്‍ കോടതിയില്‍ ഹാജരാകാതിരിക്കാന്‍ വ്യാജ കൊവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ബി.ജെ.പി എം.എല്‍.എ. ഉത്തര്‍പ്രദേശിലെ എം.എല്‍.എയായ രാകേഷ് ഭാഗലാണ് വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്.

ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 2010 ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ കൊലപാതകശ്രമത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനും രാകേഷിനെതിരെ എഫ്.ഐ.ആറുണ്ട്.

ഇതിന്റെ വാദത്തിനായി കോടതിയില്‍ ഹാജരാകാന്‍ എം.എല്‍.എയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ കൊവിഡ് പോസിറ്റീവാണെന്ന് കാണിച്ച് സ്വകാര്യലാബില്‍ പരിശോധിച്ച വ്യാജ സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു ഇയാള്‍.

എന്നാല്‍ ഹോം ഐസൊലേഷന്‍ സര്‍വലയന്‍സ് ടീം നടത്തിയ പരിശോധനയിലാണ് എം.എല്‍.എയ്ക്ക് കൊവിഡ് ഇല്ലായിരുന്നെന്നും സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും കണ്ടെത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP MLA Rakesh Singh Baghel booked for citing fake Covid report to skip court appearance

We use cookies to give you the best possible experience. Learn more