| Monday, 8th May 2017, 11:07 am

പരിധി കടക്കരുത്; പൊലീസ് ഉദ്യോഗസ്ഥക്ക് ബി.ജെ.പി എം.എല്‍.എയുടെ ശകാര വര്‍ഷം; ചുട്ട മറുപടിയുമായി ഉദ്യോഗസ്ഥ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗെരാഖ്പുര്‍: ഡ്യൂട്ടിക്കിടെ തന്നോട് മോശമായി പെരുമാറിയ ബി.ജെ.പി മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ രാധ മോഹന്‍ ദാസ് അഗര്‍വാളിന് അതേ നാണയത്തില്‍ മറുപടി നല്‍കി ഐ.പി.എസ് ഉദ്യോഗസ്ഥ ചാരു നിഗം.

യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരക്പൂരില്‍ വ്യാജ മദ്യത്തിനെതിരായുള്ള സമരം നടക്കുന്നതിനിടെയായിരുന്നു സംഭവം.
നിങ്ങള്‍ പരിധി ലംഘിക്കരുതെന്നായിരുന്നു ഐ.പി.എസ് ഓഫീസറോടുള്ള എം.എല്‍.എയുടെ ശാസന.

“എനിക്ക് നിങ്ങളോട് കൂടുതലൊന്നും സംസാരിക്കാനില്ല. എന്നോടൊന്നും പറയുകയും വേണ്ട നിങ്ങളുടെ പരിധി ലംഘിക്കരുത്”. എന്നായിരുന്നു എം.എല്‍.എയുടെ ശാസന.

എന്നാല്‍ “എനിക്കാണ് ഇവിടുത്ത ചുമതലയെന്നും എന്ത് ചെയ്യണമെന്ന് എനിക്കറിയാം” എന്നുമായിരുന്നു ചാരു നിഗത്തിന്റെ മറുപടി.

കൊയില്‍വ ഗ്രാമത്തിലെ ഒരു പറ്റം സ്ത്രീകള്‍ വ്യാജ മദ്യത്തിനെതിരെ സമര ചെയ്യുന്നത് തടയാന്‍ ശ്രമിച്ചെന്നും വയോധികനെ വലിച്ചിഴച്ചെന്നും ആരോപിച്ചായിരുന്നു ബി.ജെ.പി നേതാവിന്റെ ശകാരം. എന്നാല്‍ അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും പ്രതിഷേധപ്രകടനം തടയാന്‍ പൊലീസ് ശ്രമിച്ചിട്ടില്ലെന്നും ഐ.പി.എസ് ഉദ്യോഗസ്ഥ വ്യക്തമാക്കി.


Dont Miss നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചു; ചുരിദാറിന്റെ കൈമുറിച്ചു; ജീന്‍സിന്റെ ഹുക്കും പോക്കറ്റും മുറിച്ചുമാറ്റി 


ജനങ്ങളുടെ മുന്നില്‍ വെച്ച് കൈചൂണ്ടിക്കൊണ്ടുള്ള ബി.ജെ.പി എം.എല്‍.എയുടെ പ്രതികരണം ഉദ്യോഗസ്ഥയുടെ കണ്ണ് നനയിക്കുകയും ചെയ്തു. എന്നാല്‍ താന്‍ പൊലീസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് രാധ മോഹന്‍ ദാസ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകന്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

We use cookies to give you the best possible experience. Learn more