| Saturday, 30th June 2018, 10:34 am

'അദ്ദേഹം ഇത്രയും ദൂരം വന്നതിന് നിങ്ങള്‍ നന്ദി പറയണം'; മധ്യപ്രദേശില്‍ ബലാത്സംഗത്തിനിരയായ കുട്ടിയെ സന്ദര്‍ശിച്ചതിന് എം.പിക്ക് നന്ദി പറയണമെന്ന് ബി.ജെ.പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്‍ഡോര്‍: ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ വീട്ടുകാരെ സന്ദര്‍ശിച്ച എം.പിയ്ക്ക് നന്ദി പറയണമെന്ന ബി.ജെ.പി എം.എല്‍എ. വിവാദ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

മധ്യപ്രദേശില്‍ ബലാത്സംഗത്തിനിരയായ ഏഴുവയസ്സുകാരിയെ ബി.ജെ.പി എം.പി സുധീര്‍ ഗുപ്ത സന്ദര്‍ശിച്ചിരുന്നു. ഈ അവസരത്തിലാണ് കുട്ടിയുടെ രക്ഷിതാക്കള്‍ എം.പിയോട് നന്ദി പറയണമെന്ന ആവശ്യം ഉന്നയിച്ച് ബി.ജെ.പി എം.എല്‍.എയായ സുദര്‍ശന്‍ ഗുപ്ത രംഗത്ത് വന്നത്.


ALSO READ: സമയക്രമം പാലിക്കാത്ത വിമാനങ്ങളുടെ പട്ടികയില്‍ മുന്നില്‍ ഇന്ത്യ; ഇന്‍ഡിഗോ എയര്‍ലൈന്‍ മാത്രമാണ് 14-ാം സ്ഥാനം നേടിയിരിക്കുന്നത്


“എം.പിയോട് നിങ്ങള്‍ നന്ദി പറയണം. അദ്ദേഹം നിങ്ങളെ കാണാന്‍ വേണ്ടി മാത്രമാണ് ഇവിടെ വന്നത് എന്നാണ് എം.എല്‍.എ പറഞ്ഞത്. ഇത്തരത്തില്‍ പ്രസ്താവന നടത്തുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംസ്ഥാനത്തെ പാര്‍ട്ടിയും പ്രതിനിധികളും പ്രതിരോധത്തിലായിരിക്കുകയാണ്.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് മധ്യപ്രദേശില്‍ ഏഴുവയസ്സുകാരി ബലാത്സംഗത്തിനിരയായത്. സ്‌കൂള്‍ വിട്ട് അച്ഛനെ കാത്ത് നില്‍ക്കുമ്പോഴാണ് അക്രമി കുട്ടിയെ തട്ടി കൊണ്ട് പോയത്. ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി അതിക്രൂരമായി കുട്ടിയെ ലൈംഗികമായി അക്രമിക്കുകയും കൊല്ലാനായി കഴുത്ത് കത്തി കൊണ്ട് മുറിക്കുകയുമായിരുന്നു.

കേസില്‍ പ്രതികളായ ആസിഫ്(24) ഇര്‍ഫാന്‍(20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്.

അതേസമയം ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ്ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.


ALSO READ: തിലകനെതിരായ അച്ചടക്ക നടപടി മരണാനന്തരമെങ്കിലും പിന്‍വലിക്കണം; എ.എം.എം.എയ്ക്ക് ഷമ്മി തിലകന്റെ കത്ത്


സംഭവത്തെ തുടര്‍ന്ന് പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇതിനിടെയാണ് ആശുപത്രിയില്‍ കുട്ടിയെ സന്ദര്‍ശിച്ച എം.പി തന്റെ സന്ദര്‍ശനത്തിന് വീട്ടുകാര്‍ നന്ദി പറയണമെന്ന ആവശ്യം ഉന്നയിക്കുന്ന വീഡിയോ പുറത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച ബാലാതസംഗത്തെ അപലപിച്ച് ശിവരാജ് സിംഗ് ചൗഹാന്‍ രംഗത്തെത്തിയിരുന്നു. ഭൂമിക്ക് ഭാരമായ ജീവിക്കാന്‍ അര്‍ഹതയില്ലാത്തവരാണ് ഇത്തരം പ്രതികളെന്നാണ് അദ്ദേഹം പറഞ്ഞത്.

ഡൂള്‍ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

We use cookies to give you the best possible experience. Learn more