കൂറുമാറിയാല്‍ മന്ത്രിസ്ഥാനം റെഡി; ബി.ജെ.പി മന്ത്രിമാരില്‍ 29 ശതമാനം പേരും മറ്റു പാര്‍ട്ടികളില്‍ നിന്ന് കൂറുമാറിയവര്‍
national news
കൂറുമാറിയാല്‍ മന്ത്രിസ്ഥാനം റെഡി; ബി.ജെ.പി മന്ത്രിമാരില്‍ 29 ശതമാനം പേരും മറ്റു പാര്‍ട്ടികളില്‍ നിന്ന് കൂറുമാറിയവര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd March 2019, 8:24 am

ന്യൂദല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ നിലവിലുള്ള ബി.ജെ.പി മന്ത്രിമാരില്‍ 29 ശതമാനം പേരും മറ്റു പാര്‍ട്ടികളില്‍ നിന്ന് കൂറുമാറിയവര്‍. ബി.ജെ.പി മുഖ്യമന്ത്രിമാരുള്ള 12 സംസ്ഥാനങ്ങളിലെ 180 ബി.ജെ.പി മന്ത്രിമാരില്‍ 53 പേര്‍ മറ്റ് പാര്‍ട്ടിയില്‍നിന്ന് എത്തിയവരാണ്. ഇതില്‍ 11 സംസ്ഥാനങ്ങളിലും ഒരു മന്ത്രിയെങ്കിലും കൂറുമാറി എത്തിയതാണ്.

ബീഹാറുള്‍പ്പെടെ ബി.ജെ.പി സഖ്യകക്ഷിയായ സംസ്ഥാന സര്‍ക്കാരുകളെ പരിഗണിക്കാതെയുള്ള കണക്കാണിത്. ബി.ജെ.പിയുടെ സഖ്യകക്ഷികളിലേക്ക് ചേക്കേറിയ മറ്റു പാര്‍ട്ടിക്കാരുടെ എണ്ണവും ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ അധികാരം നഷ്ടപ്പെട്ട ബി.ജെ.പി ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളില്‍ തുടരുന്നുണ്ട്. ഹരിയാനയില്‍ മന്ത്രിമാരും സഹമന്ത്രിമാരുമായ 14 പേരില്‍ മൂന്നുപേര്‍ മറ്റ് പാര്‍ട്ടിയില്‍നിന്നെത്തിയവരാണ്.

ALSO READ: പത്തനംതിട്ടയെച്ചൊല്ലി ബി.ജെ.പിയില്‍ തര്‍ക്കം രൂക്ഷം; രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും തീരുമാനമായില്ല

ഉത്തരാഖണ്ഡില്‍ 10ല്‍ അഞ്ചു മന്ത്രിമാരും ബി.ജെ.പിക്കു പുറത്തുനിന്നെത്തിയവരാണ്. സത്പാല്‍ മഹാരാജ്, ഹാരക് സിങ് റാവത്ത്, യശ്പാല്‍ ആര്യ തുടങ്ങിയ പ്രമുഖരും ഇതില്‍ ഉള്‍പ്പെടും.

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവ് എച്ച്.എന്‍ ബഹുഗുണയുടെ മകനുമായ വിജയ് ബഹുഗുണ 2016ല്‍ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് കോണ്‍ഗ്രസിനെ പിളര്‍ത്തിയിരുന്നു. അദ്ദേഹത്തിന്റെ സഹോദരി റിത്ത ബഹുഗുണ ജോഷി ഇപ്പോള്‍ യു.പിയിലെ ബി.ജെ.പി മന്ത്രിയാണ്.

യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ അംഗങ്ങളായ സ്വാമി പ്രസാദ് മൗര്യ, എസ്.പി സിങ് (ബി.എസ്.പി), അനില്‍ രാജ്ബര്‍ (എസ്.പി) എന്നിവരും മറ്റ് പാര്‍ടികളില്‍നിന്നുള്ളവര്‍.

ALSO READ: ബീഹാറില്‍ മഹാസഖ്യത്തില്‍ കനയ്യകുമാറിന് സീറ്റില്ല; മുന്നണിയില്‍ ഉള്‍പ്പെടുത്താതിരുന്നത് നിര്‍ഭാഗ്യകരമെന്ന് സി.പി.ഐ

ത്രിപുരയിലെ. ഏഴംഗ ബി.ജെ.പി മന്ത്രിസഭയില്‍ നാലുപേര്‍ (55 ശതമാനം) കോണ്‍ഗ്രസ് നേതാക്കളാണ്. രത്തന്‍ ലാല്‍ നാഥ്, സുധിപ് റോയ് ബര്‍മാന്‍, പ്രഞ്ജിത് സിന്‍ഹ, മനോജ് കാന്തി ദേബ് എന്നിവര്‍.

അരുണാചല്‍പ്രദേശില്‍ മുഖ്യമന്ത്രി പെമ ഖണ്ഡു ഉള്‍പ്പെടെ ഒമ്പത് മന്ത്രിമാരും കോണ്‍ഗ്രസ് വിമതരാണ്. അസമില്‍ 2016ല്‍ സഖ്യത്തിലൂടെ ബി.ജെ.പി ആദ്യമായി അധികാരത്തിലെത്തി. 11 അംഗ മന്ത്രിസഭയില്‍ പകുതിയോളം പേര്‍ മുന്‍ കോണ്‍ഗ്രസുകാര്‍.

മണിപ്പുരില്‍ ആറംഗ ബി.ജെ.പി മന്ത്രിസഭയില്‍ മുഖ്യമന്ത്രി എന്‍ ബിരണ്‍ സിങ്ങുള്‍പ്പെടെ അഞ്ച് മന്ത്രിമാരും മറ്റു പാര്‍ട്ടിക്കാരാണ്.

ALSO READ: “മീശ പിരിക്കലും മുണ്ട് ഉടുക്കലും ജീപ്പോടിക്കലും കൊണ്ട് മാത്രം ചിത്രം വിജയിക്കില്ല; അത് എങ്ങനെ അവതരിപ്പിക്കുന്നു എന്നതാണ് കാര്യം; മോഹന്‍ലാല്‍

ഗുജറാത്തില്‍ 24 അംഗ ബി.ജെ.പി മന്ത്രിസഭയില്‍ ഏഴുപേര്‍ മറ്റ് പാര്‍ട്ടിക്കാരാണ്. ഗോവയില്‍ മനോഹര്‍ പരീക്കറിന്റെ മരണശേഷവും അധികാരം നിലനിര്‍ത്താനായെങ്കിലും മന്ത്രിമാരില്‍ രണ്ടുപേര്‍ മുന്‍ കോണ്‍ഗ്രസുകാരാണ്. വിശ്വജിത് റാണ, മൗവില്‍ ഡോഡിഞോ എന്നിവര്‍.

ജാര്‍ഖണ്ഡില്‍ 10 അംഗ സഭയില്‍ രണ്ടുപേര്‍ മറ്റുപാര്‍ടിക്കാരാണ്. ഹിമാചല്‍പ്രദേശ് മന്ത്രിസഭയില്‍ അംഗമായ അനില്‍ ശര്‍മ കോണ്‍ഗ്രസില്‍നിന്ന് കളംമാറി എത്തിയതാണ്.

WATCH THIS VIDEO: