| Friday, 24th July 2020, 1:30 pm

ഈ പപ്പടത്തില്‍ കൊവിഡിനെതിരായ ആന്റിബോഡിയുണ്ട്; കൊവിഡിനെ ചെറുക്കുമെന്ന് അവകാശപ്പെട്ട് പപ്പടവുമായി കേന്ദ്രമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊറോണ വൈറസിനെതിരെ പോരാടാന്‍ സഹായിക്കുന്ന ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുമെന്ന് അവകാശപ്പെട്ടുകൊണ്ട് പപ്പടവുമായി കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി അര്‍ജുന്‍ മേഘ്‌വാല.

‘ഭാഭി ജി പപാഡ്’ എന്ന ബ്രാന്‍ഡ് ആരംഭിച്ച് കൊണ്ടാണ് മന്ത്രിയുടെ വിചിത്രവാദം. കൊവിഡ് ലോക്ക്ഡൗണിനെത്തുടര്‍ന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ബി.ജെ.പി സര്‍ക്കാരിന്റെ ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയുമായി ബന്ധിപ്പിച്ചാണ് പപ്പടത്തിന്റെ നിര്‍മ്മാണം തുടങ്ങിയിരിക്കുന്നത്.

കൊവിഡിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ആന്റിബോഡികള്‍ ഉദ്പാദിപ്പിക്കാന്‍ സാധിക്കുമെന്നും പപ്പടം കഴിക്കുന്നതിലൂടെ കൊവിഡിനെതിരെ പോരാടാന്‍ സഹായിക്കുമെന്ന് പറയുന്ന മന്ത്രിയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്.

കൊവിഡ് പ്രതിരോധം സംബന്ധിച്ച് ഒട്ടനവധി വ്യാജ പ്രചരണങ്ങള്‍ വ്യാപകമായി പ്രചരിക്കൊണ്ടിരിക്കുന്ന സമയത്താണ് കേന്ദ്രമന്ത്രിയുടെ ഈ വാദം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more