| Monday, 16th January 2017, 4:27 pm

ജലദോഷവും പനിയും മാറാന്‍ പശുവിനടുത്ത് നിന്നാല്‍ മതി: ബി.ജെ.പി നേതാവ് വസുദേവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനങ്ങള്‍ പശുവിന്റെ ശാസ്ത്രീയമായ പ്രാധാന്യം മനസ്സിലാക്കകണമെന്നും അദ്ദേഹം ചടങ്ങില്‍ പറയുകയുണ്ടായി. ചാണകത്തില്‍ ധാരാളം വൈറ്റമിന്‍ ബിയുണ്ടെന്നും അതിനാല്‍ തന്നെ റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളെ നിര്‍വ്വീര്യമാക്കാനുള്ള കഴിവ് അതിനുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭോപ്പാല്‍: ജലദോഷവും ചുമയും പനിയും മാറണമെങ്കില്‍  പശുവിനടുത്ത് ചെന്നു നിന്നാല്‍ മതിയെന്ന് രാജസ്ഥാനിലെ ബി.ജെ.പി നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ വസുദേവ് ദേവ്‌നാനി.  ഹിംഗോണിയിലെ പശു പുനരധിവാസ കേന്ദ്രത്തിലെ ചടങ്ങില്‍ സംസാരിക്കവെയാണ് മന്ത്രിയുടെ പരാമര്‍ശങ്ങള്‍.

Als read ബി.ജെ.പിക്ക് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയോട് മുട്ടിലിഴഞ്ഞ് യാചിക്കേണ്ടതില്ല: ശോഭാ സുരേന്ദ്രന്‍

ജനങ്ങള്‍ പശുവിന്റെ ശാസ്ത്രീയമായ പ്രാധാന്യം മനസ്സിലാക്കകണമെന്നും അദ്ദേഹം ചടങ്ങില്‍ പറയുകയുണ്ടായി. ചാണകത്തില്‍ ധാരാളം വൈറ്റമിന്‍ ബിയുണ്ടെന്നും അതിനാല്‍ തന്നെ റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളെ നിര്‍വ്വീര്യമാക്കാനുള്ള കഴിവ് അതിനുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പശു പുനരധിവാസ കേന്ദ്രത്തിലെ ചടങ്ങില്‍ പങ്കെടുത്തവരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളായിരുന്നു മന്ത്രി നടത്തിയത്. തന്റെ പ്രസ്താവനകളുടെ പ്രസ് റിലീസ് മന്ത്രി വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസ് വഴി പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.

നേരത്തെ ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഏക മൃഗമാണ് പശുവെന്നും അതുകൊണ്ട് തന്നെ രാജ്യത്തെ യുവജനത പശുസംരക്ഷണം നടത്തേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ആഗോളതാപനത്തിലേക്ക് നയിക്കുന്ന ഗ്രീന്‍ ഹൗസ് വാതകത്തിന്റെ 18 ശതമാനവും ചാണകം പോലുള്ളവ കത്തിക്കുന്നത് മൂലമാണ് ഉണ്ടാകുന്നതെന്നാണ് യു. എന്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

We use cookies to give you the best possible experience. Learn more