ദിസ്പൂര്‍: ലോവര്‍ അസമില്‍ ഐ.എസില്‍ ചേരാന്‍ ആവശ്യപ്പെട്ട് പതാക കെട്ടിയതുമായി ബന്ധപ്പെട്ട് 6 ബി.ജെ.പി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. നല്‍ബാരി ജില്ലയിലെ ബെല്‍സോര്‍ മേഖലയിലാണ് സംഭവം. തപന്‍ ബര്‍മന്‍, ദ്വിപ്‌ജ്യോതി തക്കുരിയ, സൊറൊജ്യോതി ബൈശ്യ, പുലക് ബര്‍മന്‍, മൊജാമി അലി, മൂന്‍ അലി എന്നിവരാണ് പിടിയിലായത്.
മെയ് 3നാണ് ഗ്രാമത്തില്‍ “ഐ.എസില്‍ ചേരുക” എന്ന് എഴുതിയ ഐ.എസ് പതാക മരത്തില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയിരുന്നത്. അറബിയിലായിരുന്നു എഴുതിയത്. തുടര്‍ന്ന് ബെല്‍സോര്‍ പൊലീസെത്തി പതാക നീക്കം ചെയ്യുകയായിരുന്നു.
തന്റെ യാത്രയയപ്പില്‍ പങ്കെടുക്കില്ല; ഇത്തരം ചടങ്ങുകളില്‍ സന്തോഷം തോന്നാറില്ലെന്നും ജസ്റ്റിസ് ചെലമേശ്വര്‍
മെയ് 2ന് ഗോല്‍പാര ജില്ലയില്‍ നിന്നും സമാനമായ രീതിയില്‍ ആറ് ഐ.എസ് പതാകകള്‍ കണ്ടെടുത്തിരുന്നു. അസ്സമിലേക്ക് സിറ്റിസണ്‍ഷിപ്പ്ബി ല്‍ 2016 ന്റെ ഭാഗമായി പതിനാറംഗ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി (ജെ.പി.സി) സന്ദര്‍ശനം നടത്തുന്നതിന്റെ തൊട്ടു മുന്‍പായിട്ടായിരുന്നു പതാക കണ്ടെത്തിയിരുന്നത്. അസമിലെ ബംഗ്ലാദേശി ഹിന്ദു കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിനായി കേന്ദ്രവും അസം സര്‍ക്കാരും കൊണ്ടുവന്നതാണ് സിറ്റിസണ്‍ഷിപ്പ് ബില്‍.
ബില്ലിനെതിരെ എതിര്‍പ്പ് ഉയരുന്ന സാഹചര്യത്തില്‍ ജെ.പി.സി സംഘത്തില്‍ നിന്നും ആളുകളുടെ ശ്രദ്ധ തിരിച്ചുവിടുന്നതിനാണ് ഐ.എസ് പതാക കെട്ടിയതെന്ന് ആരോപണമുയര്‍ന്നിരുന്നു.