|

എന്റെ ആരോപണങ്ങള്‍ ശരിവെച്ചവര്‍ നിങ്ങളുടെ കൂട്ടത്തിലുണ്ട്; ഇടവേള സമയത്ത് എനിക്കത് ബോധ്യമായി: ബി.ജെ.പിയോട് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അവിശ്വാസ പ്രമേയത്തിനുമേലുള്ള ചര്‍ച്ചയ്ക്കിടെ പാര്‍ലമെന്റില്‍ താനുയര്‍ത്തിയ ആരോപണങ്ങള്‍ ശരിവെക്കുന്നവര്‍ ബി.ജെ.പിക്കുള്ളിലുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇടവേള സമയത്ത് തനിക്കത് ബോധ്യമായെന്നും രാഹുല്‍ പറഞ്ഞു.

“ഇടവേള സമയത്ത് ബി.ജെ.പി അംഗങ്ങളില്‍ ചിലര്‍ ഞാന്‍ നന്നായി സംസാരിച്ചുവെന്ന് പറഞ്ഞ് എന്നെ ഹസ്തദാനം ചെയ്തു. അതിനുകാരണം എന്റെ മനസിലുള്ള തോന്നലുകള്‍ ഉള്ളവര്‍ നിങ്ങളുടെ പാര്‍ട്ടിക്കുള്ളിലുണ്ട് എന്നതാണ്. കോണ്‍ഗ്രസിന്റെ പ്രധാന്യം പഠി്പ്പിച്ച ബി.ജെ.പിയോടും ആര്‍.എസ്.എസിനോടും എന്‍.ഡി.എയോടും ഞാന്‍ എന്നും ആദരവുള്ളവനായിരിക്കും.” എന്നാണ് രാഹുല്‍ പറഞ്ഞത്.

Also Read:Highlights: ഇതാണ് ബി.ജെ.പിയേയും മോദിയേയും വിറപ്പിച്ച രാഹുലിന്റെ ആ പ്രസംഗം

“നിങ്ങള്‍ക്ക് ഞാന്‍ പപ്പു ആയിരിക്കാം. പക്ഷേ ഞാന്‍ എന്റെ മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കും. ഞാന്‍ കോണ്‍ഗ്രസുകാരനാണ്.” എന്നു പറഞ്ഞാണ് രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചത്.

പ്രസംഗം അവസാനിപ്പിച്ചശേഷം രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഹസ്തദാനം ചെയ്യുകയും ആലിംഗനം ചെയ്യുകയും ചെയ്തിരുന്നു. “ഞാനിത്രയും നേരം നിങ്ങളെ വിമര്‍ശിച്ചു. വ്യക്തിപരമായി എനിക്ക് നിങ്ങളോട് ദേഷ്യമൊന്നുമില്ല. എന്റേത് കോണ്‍ഗ്രസ് സംസ്‌കാരമാണ്” എന്നു പറഞ്ഞാണ് രാഹുല്‍ തിരിച്ച് തന്റെ സീറ്റിലേക്കു പോയത്.

Also Read:പേടിപ്പിക്കേണ്ട; പറഞ്ഞിട്ടേ പോകൂ; രാഹുല്‍ ഗാന്ധി

രാഹുലിന്റെ പ്രസംഗത്തെ അഭിനന്ദിച്ച് ശശി തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എം.പിമാര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നിട്ടുണ്ട്. രാഹുലിന്റേത് മികച്ച പെര്‍ഫോമെന്‍സാണെന്നും ഗെയിം ചെയ്ഞ്ചിങ് പ്രസംഗമാണെന്നുമാണ് തരൂര്‍ പറഞ്ഞത്. അവസാനം മോദിയെ കെട്ടിപ്പിടിച്ചുകൊണ്ട് ബി.ജെ.പിയുടെ ശ്വാസം നിലപ്പിച്ചിരിക്കുകയാണ് രാഹുലെന്നും തരൂര്‍ പറഞ്ഞു.

Also Read:പാര്‍ലമെന്റില്‍ ഇന്ന് രാഹുലിന്റെ ദിനം

രാഹുലിനെ അഭിനന്ദിച്ച് ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ സോസും ട്വീറ്റു ചെയ്തിട്ടുണ്ട്. പ്രതിപക്ഷത്താണെങ്കില്‍ കൂടി രാഹുല്‍ പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചിരിക്കുന്നു. “ഞങ്ങളുടെ നേതാവ് പാരമ്പര്യമായി തന്നെ മികച്ച വ്യക്തിത്വമാണ്. മോദി സബ് കാ സാത് എന്നു പ്രസംഗിക്കും. എന്നിട്ട് ബി.ജെ.പി-ആര്‍.എസ്.എസ് രാഷ്ട്രീയത്താല്‍ പ്രചോദിതരായ ജനക്കൂട്ടം തല്ലിക്കൊന്നവരെ ആശ്വസിപ്പിക്കുക പോലും ചെയ്യുകയില്ല.” എന്നാണ് അദ്ദേഹം പറഞ്ഞത്.