ബിജ്‌നോര്‍: ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമം വിശദീകരിക്കാന്‍ വീടുകളില്‍ കയറിയ ബി.ജെ.പി നേതാവിന് മര്‍ദ്ദനമേറ്റതായി റിപ്പോര്‍ട്ട്. ബി.ജെ.പിയുടെ ന്യൂനപക്ഷ വിഭാഗം സംഘടനയായ ന്യൂനപക്ഷ മോര്‍ച്ച ജില്ലാ സെക്രട്ടറി മുര്‍ത്താസ ആഗ ഖാസിമിയെ ബിജ്‌നോര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ വെച്ച് ആളുകള്‍ ആക്രമിച്ചെന്ന് പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ ലോക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പൗരത്വ നിയമം ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കുന്നതിന് വേണ്ടി ബി.ജെ.പി നേതാക്കള്‍ വീടുകള്‍ കയറിയിറങ്ങുമെന്ന് നേരത്തെ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ ന്യൂനപക്ഷ മോര്‍ച്ചാ നേതാക്കളാണ് പ്രചരണത്തിനിറങ്ങുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അംരോഹയിലെ ഒരു കടയില്‍ വെച്ച് പൗരത്വ നിയമത്തെക്കുറിച്ച് ഞാന്‍ ആളുകളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്നും അതിനിടെ റാസ അലി എന്നൊരാള്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്നുമാണ് മുര്‍താസ പൊലീസിനോട് പറഞ്ഞത്.
WATCH THIS VIDEO: