| Friday, 6th July 2018, 7:25 pm

ജമ്മുകാശ്മീര്‍ തിരിച്ചുപിടിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മുകാശ്മീരില്‍ ഭരണം തിരിച്ചുപിടിക്കാന്‍ ബി.ജെ.പി ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ട് . ദേശീയ മാധ്യമമായ സീ ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പി.ഡി.പിയിലെ വിമതരേയും സ്വതന്ത്ര എം.എല്‍.എമാരേയും ഒപ്പം കൂട്ടി ഭൂരിപക്ഷം തെളിയിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നാണ് സീ ന്യൂസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

അമര്‍നാഥ് തീര്‍ത്ഥാടനത്തിനു ശേഷം കാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങളിലേയ്ക്ക് ബി.ജെ.പി കടക്കുമെന്നാണ് അനൗദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് ലഭിക്കുന്ന വിവരമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


Read:  ‘രാമക്ഷേത്രം നിര്‍മ്മിക്കാനായി പിരിച്ചെടുത്ത തുക നേതാക്കള്‍ പോക്കറ്റിലാക്കി’; ബി.ജെ.പിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കുമാരസ്വാമി


ഗവര്‍ണര്‍ എന്‍.എന്‍ വോറയ്ക്ക് പകരം കശ്മീരില്‍ നിന്നു തന്നെയുള്ള ഏതെങ്കിലും രാഷ്ട്രീയ നേതാവിനെ നിയമിക്കാനും ആലോചനയുണ്ടെന്നാണ് സൂചനകള്‍ പറയുന്നത്.

ജൂണിലാണ് കശ്മീരില്‍ പി.ഡി.പി സര്‍ക്കാരിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചത്. തുടര്‍ന്ന് കാശ്മീര്‍ ഗവര്‍ണര്‍ ഭരണത്തിനു കീഴിലായി. 87 അംഗ നിയമസഭയില്‍ പി.ഡി.പിക്ക് 28 സീറ്റുകളാണുള്ളത്. ബി.ജെ.പിക്ക് 25 സീറ്റുകളുണ്ട്.

ഈ സാഹചര്യത്തിലാണ് സ്വതന്ത്ര എം.എല്‍.എമാരെയും പി.ഡി.പിയിലെ വിമത എം.എല്‍.എമാരെയും ഒപ്പം ചേര്‍ത്ത് അധികാരം പിടിച്ചെടുക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായുള്ള വിവരം പുറത്തുവന്നിരിക്കുന്നത്.

We use cookies to give you the best possible experience. Learn more