| Sunday, 6th January 2019, 12:47 pm

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയിലെ ബി.ജെ.പിക്ക് 10 സീറ്റുപോലും ലഭിക്കില്ല: വിലയിരുത്തല്‍ ഇന്ത്യാ ടി.വി സര്‍വ്വേ അടിസ്ഥാനത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടിയും ബി.എസ്.പിയും ഒരുമിച്ചുനിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ ബി.ജെ.പിക്ക് പത്തുസീറ്റുപോലും ലഭിക്കില്ലെന്ന് സര്‍വ്വേ. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഇന്ത്യാ ടി.വി സര്‍വ്വേ ഫലത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു വിഷയത്തില്‍ സ്‌പെഷലിസ്റ്റായ സി.വോട്ടറിന്റെ യശ്വന്ത് ദേശ്മുഖാണ് ഈ നിരീക്ഷണം നടത്തിയത്.

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാല്‍ യു.പിയില്‍ ബി.ജെ.പി 40 ഉം ബി.എസ്.എപി 15 ഉം എസ്.പി 20 ഉം കോണ്‍ഗ്രസ് രണ്ടും സീറ്റുകള്‍ നേടുമെന്നാണ് ഇന്ത്യാ ടി.വി സര്‍വ്വേയില്‍ പറയുന്നത്. ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഒറ്റയ്‌ക്കൊറ്റയ്ക്ക് മത്സരിക്കുമെന്ന കണക്കുകൂട്ടലിലാണ് ഈ നമ്പര്‍ വരുന്നത്.

എന്നാല്‍ യു.പിയില്‍ ബി.എസ്.പിയും എസ്.പിയും ഒരുമിച്ച് മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പത്തുസീറ്റുകള്‍ തികച്ചു നേടാന്‍ ബി.ജെ.പി പാടുപെടുമെന്നാണ് ദേശ്മുഖ് പറയുന്നത്.

Also read:യു.പി.എ അധികാരത്തിലെത്തിയാല്‍ ശബരിമലയില്‍ ആചാരസംരക്ഷണത്തിനായി നിയമനിര്‍മ്മാണം ആവശ്യപ്പെടും: കെ. മുരളീധരന്‍

” ഇന്ത്യടി.വി ന്യൂസ് സര്‍വ്വേ പ്രകാരം യു.പിയില്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയാണ്. മഹാഗത് ബന്ധന്‍ ഇല്ലാതെ ബി.ജെ.പി നാല്‍പ്പതു സീറ്റുകളില്‍ ഒതുങ്ങുമെന്നാണെങ്കില്‍ എസ്.പിയും ബി.എസ്.പിയും സഖ്യത്തിലെത്തിയാല്‍ എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇന്ത്യാ ടി.വി ന്യൂസ് കണക്കുകളുടെ അടിസ്ഥാനമാക്കിയാല്‍ യു.പിയില്‍ ബി.ജെ.പി രണ്ടക്കം തികക്കില്ല.” എന്ന് ദേശ്മുഖ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.പിയിലെ 80 സീറ്റുകൡ 71 സീറ്റുകളില്‍ ബി.ജെ.പി വിജയം കൊയ്തിരുന്നു.

We use cookies to give you the best possible experience. Learn more