പൗരത്വ നിയമത്തെ അനുകൂലിച്ച് ബി.ജെ.പിയും തെരുവിലേക്ക്; ബംഗാളില്‍ മമതയെ വെല്ലുവിളിച്ച് മാര്‍ച്ച്
national news
പൗരത്വ നിയമത്തെ അനുകൂലിച്ച് ബി.ജെ.പിയും തെരുവിലേക്ക്; ബംഗാളില്‍ മമതയെ വെല്ലുവിളിച്ച് മാര്‍ച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th December 2019, 6:28 pm

കൊല്‍ക്കത്ത: ദേശീയ പൗരത്വ നിയമം നടപ്പിലാക്കിയ നരേന്ദ്രമോദി സര്‍ക്കാരിനെ അഭിനന്ദിച്ച് ബി.ജെ.പി കൊല്‍ക്കത്തയില്‍ മാര്‍ച്ച് നടത്തും. ഡിസംബര്‍ 23 തിങ്കളാഴ്ചയാണ് ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡണ്ട് ജെ.പി നദ്ദ നയിക്കുന്ന മാര്‍ച്ച് നടത്തുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആയിരക്കണക്കിന് പേരെ അണിനിരത്തി റാലികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനെതിരായാണ് ബി.ജെ.പിയുടെ മാര്‍ച്ച്.

രാജ്യത്താകമാനം എന്‍.ആര്‍.സി നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ പ്രഖ്യാപിച്ചതിന് ശേഷം ബംഗാളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും ബി.ജെ.പിക്ക് ലഭിച്ചിരുന്നില്ല. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ എം.എല്‍.എയായിരുന്ന സീറ്റും തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തിരുന്നു.

അതിന് ശേഷം മമത ബാനര്‍ജി എന്‍.ആര്‍.സിക്കും ദേശീയ പൗരത്വ നിയമത്തിനുമെതിരായ നീക്കങ്ങള്‍ ശക്തമാക്കിയിരുന്നു. അതിനെതിരെ ബി.ജെ.പി നടത്തുന്ന എതിര്‍നീക്കങ്ങളുടെ ഭാഗമായാണ് നദ്ദ നയിക്കുന്ന മാര്‍ച്ച്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ