ജയ്പൂര്‍: രാജസ്ഥാനില്‍ 21 വയസിന് മുകളിലുള്ള വിദ്യാസമ്പന്നരായ എല്ലാ യുവജനങ്ങള്‍ക്കും പ്രതിമാസം 5,000 രൂപവീതം നല്‍കുമെന്ന് ബി.ജെ.പി യുടെ വാഗ്ദാനം.അടുത്ത മാസം ഏഴിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രികയിലാണ് വാഗ്ദാനം നടത്തിയത്.
കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആണ് പ്രകടന പത്രിക പുറത്തിറക്കിയത്. പ്രകാശ് ജാവേദാക്കര്‍ , രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
താഴിലില്ലായ്മ വേതനമായി യുവാക്കള്‍ക്ക് മാസത്തില്‍ 5,000 രൂപ നല്‍കുമെന്നാണ് പ്രകടന പത്രികയിലെ ബിജെപിയുടെ പ്രധാന വാഗ്ദാനം. അടുത്ത അഞ്ചു വര്‍ഷത്തിനുള്ള സ്വകാര്യ മേഖലയില്‍ 50 ലക്ഷം തൊഴില്‍ സൃഷ്ടിക്കുമെന്നും വാഗ്ദാനം നല്‍കിയിട്ടുണ്ട്.
Also Read: യതീഷ് ചന്ദ്രയുടെ ബൂട്ട് പൊന്തുന്നത് പോലെയായിരിക്കില്ല ആര്‍.എസ്.എസ്‌കാരന്റെ കാല് പൊന്തുന്നത്; പൊലീസിനെ അക്രമിക്കാന്‍ ആഹ്വാനം ചെയ്ത് ശോഭാ സുരേന്ദ്രന്‍ -വീഡിയോ കാണാം
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ഭക്ഷണവും ഉറപ്പാക്കും. സ്‌കൂള്‍ പഠനം അവസാനിച്ചതിന് ശേഷം അവരുടെ ബാങ്ക് അക്കൗണ്ടില്‍ 50,000 രൂപ നിക്ഷേപിക്കും എന്നതടക്കമുള്ള വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്.
2013-ല്‍ ബിജെപി നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ 95 ശതമാനവും നടപ്പിലാക്കിയെന്ന് പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് മുഖ്യമന്ത്രി വസുന്ദര രാജെ അവകാശപ്പെട്ടു.
665 വാഗ്ദാനങ്ങളായിരുന്നു 2013-ല്‍ ബിജെപി നല്‍കിയിരുന്നത്. ഇതില്‍ 635 ഉം നടപ്പാക്കിയെന്നാണ് വസുന്ദര രാജെയുടെ അവകാശവാദം.