| Wednesday, 7th December 2016, 8:43 am

ബംഗാളില്‍ രേഖകളില്ലാത്ത 33 ലക്ഷം രൂപയുമായി ബി.ജെ.പി നേതാവും സംഘവും പിടിയില്‍; ആയുധങ്ങളും പിടികൂടി

ഡൂള്‍ന്യൂസ് ഡെസ്‌ക്


നേരത്തെ മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും രേഖകളില്ലാത്ത പണവുമായി ബി.ജെ,പി പ്രവര്‍ത്തകര്‍ പിടിയിലായിരുന്നു. മഹാരാഷ്ട്രയില്‍ സഹകരണ വകുപ്പ് മന്ത്രിയുടെ കാറില്‍ നിന്നായിരുന്നു പണം പിടികൂടിയിരുന്നത്.


കൊല്‍ക്കത്ത: കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ബംഗാളില്‍ ബി.ജെ.പി നേതാവും സംഘവും പിടിയിലായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ റാണിഗഞ്ചില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന മനീഷ് ശര്‍മയെയാണ് കണക്കില്‍പ്പെടാത്ത 33 ലക്ഷം രൂപയുമായി പൊലീസ് പിടികൂടിയത്.

മനീഷിനൊപ്പം ആറു പേരെ കൂടി പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവരില്‍ നിന്നും തോക്കുകളടക്കമുള്ള ആയുധങ്ങളും പൊലീസ് പിടികൂടിയിട്ടുണ്ട്.

അസന്‍സോള്‍ദുര്‍ഗാപൂര്‍ ഭാഗത്തു നിന്നും കൊല്‍ക്കത്തയിലേക്ക് ഇന്നോവ കാറില്‍ പോകും വഴിയാണ് സംഘത്തെ പൊലീസ് പിടികൂടിയത്. മനീഷിനൊപ്പം പിടികൂടിയ രാജു ഝാ അസന്‍സോള്‍ മേഖലയിലെ മാഫിയ തലവനാണ്.


Read more: ഫൈസല്‍വധം: മുഖ്യ പ്രതികളായ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയില്‍


അറസ്റ്റിലായതോടെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളുമായി നില്‍ക്കുന്ന മനീഷിന്‍റെ ചിത്രങ്ങളെല്ലാം പുറത്തു വന്നിട്ടുണ്ട്.

നോട്ടുനിരോധനത്തിന് മുമ്പെ ബി.ജെ.പി ബംഗാള്‍ ഘടകം സംസ്ഥാനത്ത് വന്‍തോതില്‍ ഭമി വാങ്ങിക്കൂട്ടിയതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞിരുന്നു. ഇത് കൂടാതെ ബി.ജെ.പി സംസ്ഥാന ഘടകം നോട്ടുനിരോധനത്തിന് മുമ്പ് മൂന്ന് കോടി രൂപ ബാങ്കില്‍ നിക്ഷേപിച്ചുവെന്നും ആരോപണമുയര്‍ന്നിരുന്നു.

നേരത്തെ മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും രേഖകളില്ലാത്ത പണവുമായി ബി.ജെ,പി പ്രവര്‍ത്തകര്‍ പിടിയിലായിരുന്നു. മഹാരാഷ്ട്രയില്‍ സഹകരണ വകുപ്പ് മന്ത്രിയുടെ കാറില്‍ നിന്നായിരുന്നു പണം പിടികൂടിയിരുന്നത്.


Read more: 500 രൂപയുടെ പെട്രോളടിച്ചാല്‍ 525 രൂപ : 50 രൂപയ്ക്ക് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ 75 രൂപ ; മോദിയുടെ ഉപദേശപ്രകാരം ക്യാഷ് ലെസ് ആകുമ്പോള്‍ ബാങ്കുകള്‍ പിഴിയുന്നത് വലിയ തുക


We use cookies to give you the best possible experience. Learn more