| Friday, 17th December 2021, 11:45 am

മോദിയുടെ ആ സ്വപ്‌നം തന്നെയാണ് മമതയ്ക്കും; മോദി-മമത കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ആര്‍.എസ്.എസ് മാഗസിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബി.ജെ.പിക്കും ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിക്കും ഒരേ ലക്ഷ്യമാണെന്ന് ബംഗാളിലെ ആര്‍.എസ്.എസ് മാഗസിന്‍.

ചരിത്രം മായ്ക്കുന്നതില്‍ മമത എന്തിനാണ് താല്‍പര്യപ്പെടുന്നത്? നിക്ഷേപകരെ ആകര്‍ഷിക്കാനോ സോണിയയെ നശിപ്പിക്കാനോ? എന്ന ലേഖനത്തിലാണ് ആര്‍.എസ്.എസ് ഇത്തരം ഒരു അഭിപ്രായം പങ്കിട്ടത്.

മമത അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂദല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് പരാമര്‍ശിച്ചുകൊണ്ടാണ് ഇരുവരും ‘കോണ്‍ഗ്രസ് മുക്ത ഇന്ത്യ’ എന്ന സ്വപ്നം പങ്കിടുന്നുവെന്ന് ലേഖനത്തില്‍ അവകാശപ്പെട്ടിരിക്കുന്നത്.

കോണ്‍ഗ്രസ് മുക്ത ഇന്ത്യയാണ് നരേന്ദ്ര മോദിയുടെ സ്വപ്നം. മമതയും ഇപ്പോള്‍ അതേ സ്വപ്നത്തില്‍ വിശ്വസിക്കുന്നുണ്ടെന്നാണ് തോന്നുന്നതെന്നും ലേഖനത്തില്‍ പറയുന്നു.

ബി.ജെ.പിയും മമതയും പങ്കിടുന്ന സ്വപ്‌നം കോണ്‍ഗ്രസ് മുക്തമായ ഭാരതമാണെന്നാണ് ‘ സ്വാസ്തിക’യില്‍ പറയുന്നത്.

എന്നാല്‍, ആര്‍.എസ്.എസിന്റെ അഭിപ്രായത്തില്‍ നിന്ന് ബി.ജെ.പി അകലം പാലിക്കുകയാണ്.

‘സ്വസ്തിക’യിലെ ലേഖനം അടിസ്ഥാനരഹിതവും പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടില്‍ നിന്ന് വളരെ അകലെയുമാണെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ പറയുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസും ‘കാവി ക്യാമ്പുമായി ധാരണ’ എന്ന ആരോപണത്തെ തള്ളിക്കളഞ്ഞു, എന്നാല്‍ കള്ളം പുറത്തായി എന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: ‘BJP, Mamata share dream of Congress-mukt Bharat’: RSS-linked Bengali magazine

We use cookies to give you the best possible experience. Learn more