ദല്‍ഹി:ഗാന്ധിജയന്തി ദിനത്തില്‍ ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷക റാലിക്കെതിരെ നടക്കുന്ന അക്രമങ്ങളെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല. ബി.ജെ.പി.നല്ലൊരു ദിനത്തെ നശിപ്പിച്ചെന്ന് അദ്ദേഹം പ്രതികരിച്ചു. ബ്രിട്ടീഷ് ഗവണ്‍മെന്റ് കര്‍ഷകര്‍ക്കെതിരെ സ്വീകരിച്ച അതേ നടപടിയാണ് ബി.ജെ.പി. ഇപ്പോള്‍ സ്വീകരിച്ചത്. അവകാശങ്ങളേയും ആവശ്യങ്ങളേയും അധികാരമുപയോഗിച്ച് തകര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരേയും സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നുമാവശ്യപ്പെട്ടാണ് ഭാരതീയ കിസാന്‍ യൂണിയന്‍ മാര്‍ച്ച് നടത്തിയത്.
എന്നാല്‍ മാര്‍ച്ച് ദല്‍ഹിയിലേക്ക് പ്രവേശിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും പൊലീസ് സ്വീകരിച്ചിരുന്നു.സമരക്കാര്‍ക്കെതിരെ പൊലീസ് ഗ്രനേഡും കണ്ണീര്‍വാതകവും ഉപയോഗിച്ചു. പൊലീസ് ബാരിക്കേഡുകള്‍ കര്‍ഷകര്‍ ട്രാക്ടര്‍ ഉപയോഗിച്ച് തകര്‍ത്തു.
दिल्ली सबकी है। किसानों को दिल्ली में आने से नहीं रोका जा सकता। किसानों की माँगे जायज़ हैं। उनकी माँगें मानी जायें।
— Arvind Kejriwal (@ArvindKejriwal) October 2, 2018
ഗാന്ധി സ്മൃതി മണ്ഡപത്തില്‍ സമരം നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇതിനിടയില്‍ പൊലീസ് തടഞ്ഞതിനെതിരെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. അവര്‍ ദല്‍ഹിയിലേക്ക് പ്രവേശിക്കട്ടെ ഞങ്ങളതിനെ സ്വാഗതം ചെയ്യുന്നുവെന്നാണ് കെജ്രിവാള്‍ പ്രതികരിച്ചത്.