ഉത്തര്‍പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പ്; ബി.ജെ.പിക്ക് തോല്‍വി, കെട്ടിവച്ച പണം നഷ്ടപ്പെട്ടു
national news
ഉത്തര്‍പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പ്; ബി.ജെ.പിക്ക് തോല്‍വി, കെട്ടിവച്ച പണം നഷ്ടപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th January 2020, 8:12 pm

ലഖ്‌നൗ: ബി.ജെ.പി ഉത്തര്‍പ്രദേശ് സംസ്ഥാന അദ്ധ്യക്ഷനായി സ്വതന്ത്ര ദേവ് സിങ് തെരഞ്ഞെടുക്കപ്പെട്ട ദിവസം വന്ന തെരഞ്ഞെടുപ്പ് ഫലത്തില്‍ ബി.ജെ.പിക്ക് കനത്ത പരാജയം. സോന്‍ഭദ്ര ജില്ലയിലെ രണ്ട് പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിലായിരുന്നു ബി.ജെ.പി പരാജയപ്പെട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചോപന്‍ നഗരപഞ്ചായത്തിലെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഫരീദ ബീഗമാണ് വിജയിച്ചത്. ഫരീദയുടെ ഭര്‍ത്താവ് ഇംതിയാസ് അഹമ്മദായിരുന്നു നേരത്തെ പഞ്ചായത്ത് അദ്ധ്യക്ഷന്‍. ഇംതിയാസിനെ ഒരു പാര്‍ക്കില്‍ വെച്ച് ഒരു സംഘം വെടിവെച്ചു കൊല്ലുകയായിരുന്നു. അതിനെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്.

റെണുകൂട്ട് പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നിഷ സിങ് വിജയിച്ചു. നിഷയുടെ ഭര്‍ത്താവ് ബബ്ലു സിങ്ങായിരുന്നു ഇവിടെ അദ്ധ്യക്ഷന്‍. ഇദ്ദേഹത്തേയും ഇംതിയാസിനെ പോലെ വെടിവെച്ചു കൊല്ലുകയായിരുന്നു. നിഷയുടെ എതിരാളി ശ്രദ്ധ കര്‍വാറിന് കെട്ടിവെച്ച പണം പോലും സംരക്ഷിക്കാനായില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പി അദ്ധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങിന്റെ സ്വന്തം ജില്ലയാണ് സോന്‍ഭദ്ര. ഇവിടെ തന്നെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് സ്വതന്ത്ര ദേവ് സിങിന് ക്ഷീണമാണ് സമ്മാനിച്ചത്.