| Thursday, 13th February 2020, 4:14 pm

ദല്‍ഹിയില്‍ ബി.ജെ.പി 2000 വോട്ടിന് താഴെ തോറ്റത് 36 സീറ്റിലല്ല, കേവലം രണ്ട് സീറ്റില്‍; ഫാക്ട് ചെക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി വിജയിച്ചത് 70ല്‍ 62 സീറ്റും സ്വന്തമാക്കിയാണ്. ബി.ജെ.പിക്കാവട്ടെ കഴിഞ്ഞ തവണ ലഭിച്ച മൂന്ന് സീറ്റില്‍ നിന്ന് അഞ്ച്  സീറ്റ് മാത്രമേ അധികമായി നേടാനായുള്ളൂ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു സന്ദേശം വൈറലാവുന്നുണ്ട്. ആ സന്ദേശത്തില്‍ അവകാശപ്പെടുന്നത് 36 സീറ്റുകളില്‍ 2000 വോട്ടിന് താഴെയാണ് ബി.ജെ.പി പരാജയപ്പെട്ടതെന്നാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

100 വോട്ടിന് താഴെ എട്ട് സീറ്റില്‍, 1000 വോട്ടിന് താഴെ 19 സീറ്റില്‍. 2000 വോട്ടിന് താഴെ ഒമ്പത് സീറ്റില്‍ പരാജയപ്പെട്ടുവെന്നാണ് സന്ദേശത്തില്‍ പറയുന്നത്. ഈ സന്ദേശം നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഈ സന്ദേശത്തില്‍ പറയുന്നത് പോലെയല്ല യാഥാര്‍ത്ഥ്യം.

ആദര്‍ശ് നഗറില്‍ നിന്ന് മത്സരിച്ച ബി.ജെ.പിയുടെ രാജ്കുമാര്‍ ഭാട്ടിയ 1589 വോട്ടുകള്‍ക്കും ബിജ്‌വാസന്‍ മണ്ഡലത്തില്‍ മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥി സാത് പ്രകാശ് റാണ 753 വോട്ടുകള്‍ക്കും പരാജയപ്പെട്ടു. ഈ രണ്ട് സീറ്റില്‍ മാത്രമാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ 2000 വോട്ടിന് താഴെ പരാജയപ്പെട്ടിരിക്കുന്നത്.

മറ്റൊരു മണ്ഡലത്തില്‍ വിജയിച്ച സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം 2000ല്‍ താഴെയാണ്. പക്ഷെ അവിടെ വിജയിച്ചത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ്.

We use cookies to give you the best possible experience. Learn more