| Tuesday, 2nd November 2021, 3:37 pm

ഹിമാചലില്‍ കോണ്‍ഗ്രസ് മുന്നേറ്റം; ലോക്‌സഭാ സീറ്റ് പിടിച്ചെടുത്തു, മൂന്ന് നിയമസഭാ സീറ്റിലും ലീഡ്, ബി.ജെ.പിയ്ക്ക് വന്‍ തിരിച്ചടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷിംല: ഹിമാചല്‍ പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടി. ഒരു ലോക്‌സഭാ സീറ്റില്‍ പരാജയപ്പെട്ടപ്പോള്‍ മൂന്ന് നിയമസഭാ സീറ്റില്‍ ബി.ജെ.പി പിറകിലാണ്.

മണ്ഡി ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിനോടാണ് ബി.ജെ.പി ദയനീയ പരാജയം ഏറ്റുവാങ്ങിയത്. ആറ് തവണ മുഖ്യമന്ത്രിയായിരുന്ന വീര്‍ഭദ്ര സിംഗിന്റെ ഭാര്യ പ്രതിഭ സിംഗാണ് ഇവിടെ കോണ്‍ഗ്രസിനായി മത്സരിച്ചത്.

കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ബ്രിഗേഡിയര്‍ കുഷാല്‍ ചന്ദ് താക്കൂറായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥി.

ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റായിരുന്നു ഇത്.

ഫത്തേപൂര്‍, അര്‍ക്കി, ജുബ്ബൈ-കോതകി എന്നീ നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസാണ് മുന്നിട്ട് നില്‍ക്കുന്നത്.

ഒക്ടോബര്‍ 30 നായിരുന്നു സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്നത്.

അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉപതെരഞ്ഞെടുപ്പ് ഫലം അധികാരത്തിലിരിക്കുന്ന ബി.ജെ.പിയ്ക്ക് തിരിച്ചടിയാണ്. ഉപതെരഞ്ഞെടുപ്പിനായി വലിയ പ്രചരണമാണ് ബി.ജെ.പി സംസ്ഥാനത്ത് നടത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: BJP Loses in Himachal’s Mandi, 3 Other Assembly Seats in Litmus Test for Party Ahead of 2022 Elections Congress

We use cookies to give you the best possible experience. Learn more