| Friday, 3rd June 2022, 10:26 am

സംസ്ഥാന നേതാവിനെ ഇറക്കിയിട്ടും തൃക്കാക്കരയില്‍ വോട്ട് കൂട്ടാനാകാതെ ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷ ബാക്കിയാക്കി എന്‍.ഡി.എ. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വരുമ്പോള്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 4235 വോട്ടുകള്‍ മാത്രം. മൂന്നാം റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയ വോട്ടുകള്‍ പോലും ഇക്കുറി ബി.ജെ.പിക്ക് നേടാനായില്ല.

ഉമ തോമസിന് മൂന്നാം റൗണ്ടില്‍ പത്തൊമ്പതിനായിരത്തിലധികം വോട്ടുകളും, ജോ ജോസഫിന് പന്ത്രണ്ടായിരത്തിലധികം വോട്ടുകളും സ്വന്തമാക്കിയപ്പോഴാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്‍ നാലായിരം വോട്ടുകള്‍ നേടിയത്.

സംസ്ഥാന നേതാവെന്ന നിലയില്‍ ലഭിക്കേണ്ട വോട്ടുകള്‍ പോലും രാധാകൃഷ്ണന് ലഭിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

അതേസമയം തെരഞ്ഞെടുപ്പില്‍ ഉമ തോമസ് ലീഡ് നിലനിര്‍ത്തുകയാണ്. പി.ടി തോമസിന്റെ കഴിഞ്ഞ തവണത്തെ ഇരട്ടിയിലധികമാണ് ഉമ തോമസിന്റെ ലീഡ്. ഒന്നാം റൗണ്ടില്‍ കഴിഞ്ഞ തവണ പി.ടി തോമസിന് 1258 വോട്ടാണ് ലീഡുണ്ടായിരുന്നത്. എന്നാല്‍ ഉമ തോമസ് ആദ്യ റൗണ്ടില്‍ തന്നെ 2157 വോട്ടിന്റെ ലീഡ് സ്വന്തമാക്കി.

Content High;ight; BJP loses election even after the participation of state president

We use cookies to give you the best possible experience. Learn more