മുംബൈ: രാജസ്ഥാന്‍ പ്രതിസന്ധിയില്‍ ബി.ജെ.പിയെ രൂക്ഷമായി കുറ്റപ്പെടുത്തി ശിവസേന. എന്‍.ഡി.എയുടെ എതിരാളികള്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ അട്ടിമറിയിലൂടെ അധികാരം അസ്ഥിരപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ശിവസേന ആരോപിച്ചു.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അധികാരം പിടിച്ചെടുക്കാന്‍ ബി.ജെ.പി കുതിരക്കച്ചവടം നടത്തുകയാണ്. മരുഭൂമിയിലെ ഈ രാഷ്ട്രീയ വിഡ്ഢിത്തം കൊണ്ട് ബി.ജെ.പി എന്ത് നേടിയെടുക്കാനാണ് ശ്രമിക്കുന്നത്? ഇത്തരം നീക്കങ്ങള്‍ രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളെ മരുഭൂമിക്ക് സമമാക്കുമെന്നും സേന പറഞ്ഞു.
ശിവസേന മുഖപത്രമായ സാമ്‌നയിലാണ് ബി.ജെ.പിയെ കടന്നാക്രമിച്ചിരിക്കുന്നത്.
മധ്യപ്രദേശിന് ശേഷം രാജസ്ഥാന്‍ കോണ്‍ഗ്രസിനെ ഉന്നംവെച്ചിരിക്കുകയാണ് ബി.ജെ.പി. ‘രാജ്യം കൊറോണ വൈറസ് പ്രതിസന്ധിയില്‍ ഉലയവെ, ചില രാഷ്ട്രീയ കളികള്‍ കളിക്കാനാണ് ബി.ജെ.പിക്ക് ഇഷ്ടം. ഈ കാലയളവില്‍ മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കി ബി.ജെ.പി അധികാരത്തിലേറി. ഇപ്പോള്‍ രാജസ്ഥാനില്‍ അശോക് ഗെലോട്ട് സര്‍ക്കാരിനെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. എന്തുചെയ്താലും അത് സംഭവിക്കില്ല’, ശിവസേന പറഞ്ഞു.
200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് 108 ഉം ബിജെപിക്ക് 72 എംഎല്‍എമാരുണ്ട്. സ്വതന്ത്രരും മറ്റും സര്‍ക്കാരിനൊപ്പമാണ്. കോണ്‍ഗ്രസ് സര്‍ക്കാരിന് ഇപ്പോള്‍ ഭൂരിപക്ഷം കുറവാണെന്ന് പൈലറ്റ് അവകാശപ്പെടുന്നു. പൈലറ്റിന്റെ വാദം ശരിയാകുമായിരിക്കാം. എന്നാല്‍ സര്‍ക്കാരിന്റെ ഭാവി തീരുമാനിക്കപ്പെടുക നിയമസഭയിലാണ്’ ശിവസേന പറഞ്ഞു.
ഗെലോട്ടുമായി പൈലറ്റിന്റെ വൈരാഗ്യം ആഭ്യന്തര വിഷമാണെങ്കില്‍ ബി.ജെ.പി അതില്‍ ഇടപെടരുത്. ഒപ്പറേഷന്‍ കമലയുടെ വക്താവായി ബി.ജെ.പി ജ്യോതിരാദിത്യ സിന്ധ്യയെ അവതരിപ്പിക്കുന്നുണ്ടെന്നും ശിവസേന കുറ്റപ്പെടുത്തി.
രാജസ്ഥാന്‍ മുഖ്യമന്ത്രിയാവാനുള്ള ആഗ്രഹം പൈലറ്റിനുണ്ട്. അദ്ദേഹത്തിന് ചെറുപ്പമാണ്. ഭാവിയില്‍ അതിനെല്ലാമുള്ള അവസരങ്ങളുണ്ട്. പക്ഷേ, ഗെലോട്ടിനോടുള്ള വിരോധം കാരണം ഇപ്പോഴേ മുഖ്യമന്ത്രിക്കസേരയിലിരിക്കണം എന്നാണ് അദ്ദേഹം കരുതുന്നത്. ഇത് അദ്ദേഹത്തിന് നല്ലതായി ഭവിക്കില്ല. പാര്‍ട്ടി പ്രതിസന്ധിയിലാകുമ്പോള്‍ ആടിയുലയുന്ന വള്ളത്തില്‍നിന്നും ചാടിയോടുന്ന എലിയാവരുത് പൈലറ്റെന്നും ശിവസേന അഭിപ്രായപ്പെട്ടു.
രാജസ്ഥാനില്‍ രാഷ്ട്രീയ സാമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. സച്ചിന്‍ പൈലറ്റിനായി രണ്ടാമതും സംസ്ഥാനത്ത് നിയമസഭാ കക്ഷി യോഗം വിളിച്ചു. എന്നാല്‍ യോഗത്തില്‍നിന്നും വിട്ടുനില്‍ക്കുകയാണ് പൈലറ്റും സംഘവും.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ