| Thursday, 5th March 2020, 5:59 pm

സസ്‌പെന്‍ഡ് ചെയ്ത കോണ്‍ഗ്രസ് എം.പിമാരുടെ അംഗത്വം റദ്ദാക്കണമെന്ന് ബി.ജെ.പി; സമിതി രൂപീകരിച്ച് ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത ഏഴ് കോണ്‍ഗ്രസ് എം.പിമാരുടേയും അംഗത്വം റദ്ദാക്കണമെന്ന് ബി.ജെ.പി. ഇക്കാര്യമാവശ്യപ്പെട്ട് ബി.ജെ.പി സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്ത് നല്‍കി. ബി.ജെ.പിയുടെ ആവശ്യം സമിതി രൂപീകരിച്ച് ചര്‍ച്ച ചെയ്യുമെന്ന് സ്പീക്കര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡീന്‍ കുര്യാക്കോസ്, ബെന്നി ബെഹ്നാന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, ടി.എന്‍ പ്രതാപന്‍, ഗൗരവ് ഗൊഗോയ്, മണിക്കം ടാഗോര്‍ ,ഗുര്ജിത് സിങ് എന്നിവരെയാണ് ഇന്ന് ലോക്‌സഭയില്‍ സസ്‌പെന്‍ഡ് ചെയ്തത്. ഈ സമ്മേളന കാലത്തേക്കാണ് സസ്പെന്‍ഷന്‍.

സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ നാല് പേര്‍ കേരളത്തില്‍ നിന്നുള്ള എം.പിമാരാണ്. ഇന്ന് ചെയറിലുണ്ടായിരുന്ന മീനാക്ഷി ലേഖിയാണ് സസ്പെന്‍ഷന്‍ പ്രഖ്യാപിച്ചത്. സ്പീക്കറുടെ ഇരിപ്പിടത്തില്‍ നിന്ന് പേപ്പറുകള്‍ തട്ടിപ്പറിച്ച് വലിച്ചുകീറി എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്.

അതേസമയം സസ്പെന്‍ഷന്‍ വലിയ തരത്തിലുള്ള ജനാധിപത്യ ധ്വംസനമാണെന്ന് സി.പി.എ.എം എം.പി ആരിഫ് പ്രതികരിച്ചു. ഇത്രയും ദിവസമായി ഈ രാജ്യം കത്തിയെരിയുകയും ഇത്രയും ആളുകള്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവം ഈ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്താല്‍ ആകാശം ഇടിഞ്ഞുവീഴുമോയെന്നും അദ്ദേഹം ചോദിച്ചു.

‘ഹോളിക്ക് ശേഷം ചര്‍ച്ച ചെയ്യാമെന്ന് അവര്‍ പറഞ്ഞു. അതിന് മുന്‍പ് ചര്‍ച്ച ചെയ്താലെന്താണ്? ഇന്ന് കൊറോണ വിഷയം വന്നപ്പോള്‍ എല്ലാവരും ചര്‍ച്ച ചെയ്തില്ലേ എന്തുകൊണ്ട് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സഭയില്‍ വരാത്തത്. ദല്‍ഹിയില്‍ ജനങ്ങള്‍ തമ്മില്‍ വൈരാഗ്യമില്ല. എല്ലാവരും സാഹോദര്യത്തോടെയാണ് ജീവിക്കുന്നത്. പുറത്ത് നിന്ന് വന്നവരാണ് ആക്രമണം നടത്തിയത്’, അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അകാരണമായാണ് സസ്പെന്‍ഷന്‍ എന്നും ന്യായമില്ലാത്ത നടപടിയെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. 45 ഓളം ആളുകള്‍ മരിച്ചിട്ടും ഉറുമ്പു ചത്ത ഗൗരവും പോലും കാണിക്കാതെ സഭ മുന്നോട്ടുപോകുന്നു. സ്പീക്കറുടെ ഡയസില്‍ കയറി പിടിച്ചുവലിച്ചുകീറിയെന്ന് പറയുന്നു. അത് നടന്നിട്ടില്ല.

കൊറോണ ചര്‍ച്ചക്ക് വന്നപ്പോള്‍ ഞങ്ങള്‍ സഹകരിച്ചു. ഒരു എം.പി സോണിയാ ഗാന്ധി അടക്കമുള്ള ആളുകളെ കുറിച്ച് മോശമായി സംസാരിച്ചു. ഒരു ജനാധിപത്യ മര്യാദയും അവര്‍ കാണിക്കുന്നില്ല. ഇത് അപലപനീയമാണ്, അദ്ദേഹം പറഞ്ഞു.

WATCH THIS VIDEO

We use cookies to give you the best possible experience. Learn more