ശ്രീനഗര്‍: രാജ്യത്ത് കന്നുകാലി കശാപ്പ് നിരോധനവുമായി കേന്ദ്ര സര്‍ക്കാര്‍ എത്തിയതിന് പിന്നാലെ മോമോസ് നിരോധിക്കണമെന്ന ആവശ്യവുമായി ജമ്മു കാശ്മീരിലെ നിയമസഭാഗം രമേഷ് അറോറ.
സ്ട്രീറ്റ് മൊമോസ് എല്ലാവരുടേയും ഇഷ്ടവിഭവങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങളെല്ലാം ജീവന് തന്നെ ഭീഷണിയാണെന്നാണ് ജമ്മുകാശ്മീര്‍ എം.എല്‍.എ രമേശ് അറോറയുടെ അഭിപ്രായം.
അജിനമോട്ടോയും കാര്‍സിനോജനക് മോണോസോഡിയവും ചേര്‍ത്താവ് ഇവയുണ്ടാക്കുന്നതെന്നുമാണ് അറോറ പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉപേക്ഷിക്കാന്‍ ആളുകള്‍ തയ്യാറാകണമെന്നും അദ്ദേഹം പറയുന്നു.
കുറഞ്ഞ വിലയില്‍ ഉത്തരേന്ത്യന്‍ ഭക്ഷണതെരുവുകളില്‍ ലഭ്യമാകുന്ന ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിരോധിക്കാനുള്ള ക്യാമ്പയിന് തുടക്കം കുറിക്കാനാണ് എം.എല്‍.എയുടെ ശ്രമം. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭയിലെ ജിതേന്ദ്രസിങ് അടുത്തിടെ നടത്തിയ പാര്‍ട്ടിയില്‍ പ്രധാനഭക്ഷണമായി വിളമ്പിയത് മൊമോസായിരുന്നു.
ജീവന് തന്നെ ഭീഷണിയാകുന്ന കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ പിടിപെടുന്നതിനുള്ള പ്രധാന കാരണം മൊമോസ് പോലുള്ള ഭക്ഷണപദാര്‍ത്ഥങ്ങളാണെന്ന് ബി.ജെ.പി എം.എല്‍.എ അറോറയുടെ കണ്ടുപിടുത്തം.
കാശ്മീരില്‍ നിന്നും മൊമോസ് ഭക്ഷണം വിതരണം ചെയ്യുന്നത് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ അഞ്ചുമാസമായി ഇദ്ദേഹം വിവിധിയിടങ്ങളിലായി കാമ്പയിന്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. മദ്യത്തേക്കാളും മയക്കുമരുന്നതിനേക്കാളും ഗുരുതരമായ അസുഖങ്ങളാണ് മൊമോസ് പോലുള്ള ചൈനീസ് ടൈപ്പ് ഭക്ഷണം കഴിക്കുന്നതിലൂടെ പിടിപെടുകയെന്ന പറയുന്ന അദ്ദേഹം ജമ്മുകാശ്മീരില്‍ നിന്നും മൊമോസ് ഉള്‍പ്പെടെയുള്ള തെരുവ് ഭക്ഷണങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആരോഗ്യമന്ത്രി ബാലി ഭഗതിനേയും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.