ഗാന്ധിനഗര്‍: ഉപതെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലും ഉത്തര്‍പ്രദേശിലും വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ഗുജറാത്തില്‍ എട്ട് നിയമസഭാ മണ്ഡലങ്ങളിലും ഉത്തര്‍ പ്രദേശില്‍ ഏഴിടത്തുമാണ് ഉപതെരഞ്ഞടുപ്പ് നടന്നത്. ഇരു സംസ്ഥാനങ്ങളിലും ബി.ജെ.പി മുന്നേറ്റമുണ്ടാക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
എട്ടു സീറ്റുകളില്‍ ഏഴു സീറ്റുകളിലും ബി.ജെ.പിയാണ് ഗുജറാത്തില്‍ മുന്നേറുന്നത്. ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.
ഉത്തര്‍പ്രദേശില്‍ ഏഴ് സീറ്റുകളില്‍ നാല് സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. എസ്.പി.യും ബി.എസ്.പിയ്ക്കുമൊപ്പം സ്വതന്ത്രനും ഓരോസീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
മധ്യപ്രദേശിലും ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യമാണുള്ളത്. ശിവരാജ് സിങ്ങ് ചൗഹാന്‍ ഭരണമുറപ്പിക്കുന്ന സാഹചര്യമാണ് മധ്യപ്രദേശില്‍ നിന്നും പുറത്ത് വരുന്നത്.
28 സീറ്റുകളില്‍ 18 ഇടത്തും ബി.ജെ.പി തന്നെയാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസിന്റെ ലീഡ് എട്ട് സീറ്റുകളിലായി ചുരുങ്ങിയിരിക്കുകയാണ്.
രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. വോട്ടെണ്ണല്‍ ആരംഭിച്ചതു മുതല്‍ ലീഡ് നിലയില്‍ കാര്യമായ മുന്നേറ്റം തന്നെയാണ് ബി.ജെ.പിയുടെ ഭാഗത്ത് നിന്നുള്ളത്.
മധ്യപ്രദേശിലെ 28 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് നടന്നത്. 229 സീറ്റുള്ള മധ്യപ്രദേശ് നിയമനിര്‍മ്മാണ സഭയില്‍ 107 എം.എല്‍.എമാരുടെ പിന്തുണയോടെയാണ് ബി.ജെ.പി അധികാരം നിലനിര്‍ത്തിയിരിക്കുന്നത്.
നിലവില്‍ അധികാരം നിലനിര്‍ത്താന്‍ ബി.ജെ.പിക്ക് 28 സീറ്റുകളില്‍ എട്ടെണ്ണത്തില്‍ വിജയിച്ചാല്‍മതി.
11 സംസ്ഥാനങ്ങളിലായി 58 നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇന്ന് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.
അതേസമയം ബീഹാറിലും വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ആദ്യഫലസൂചനകള്‍ മഹാസഖ്യത്തിനനുകൂലമായിരുന്നെങ്കിലും എന്‍.ഡി.എയാണ് ഇപ്പോള്‍ മുന്നേറുന്നത്. 126 സീറ്റുകളിലാണ് എന്‍.ഡി.എ മുന്നേറുന്നത്. മഹാസഖ്യം 104 സീറ്റുകളിലേക്കായി ചുരുങ്ങി. ഇടതുപാര്‍ട്ടികള്‍ 19 സീറ്റുകളില്‍ മുന്നേറ്റം തുടരുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: BJP leads in Bypoll; congress leads in one seat in Gujarat