ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ദല്‍ഹിയില്‍ ഏഴ് സീറ്റിലും ബി.ജെ.പിയുടെ മുന്നേറ്റം
ബി.ജെ.പിയുടെ പ്രധാന നേതാവും എം.പിയുമായ മീനാക്ഷി ലേഖി ന്യൂദല്‍ഹി സീറ്റില്‍ മുന്നേറുകയാണ്. ദല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് അജയ് മാക്കനാണ് ഇവിടെ പിന്നില്‍. ആം ആദ്മിയുടെ ബ്രിജേഷ് ഗോയലാണ് മൂന്നാമത്.
സൗത്ത് ദല്‍ഹിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി രമേഷ് ബിദുരി ആം ആദ്മി സ്ഥാനാര്‍ത്ഥി രാഘവ് ചന്ദയാണ് പിന്നില്‍. കോണ്‍ഗ്രസിന്റേ വീജേന്ദ്ര സിങ് മൂന്നാമതാണ്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ ആം ആദ്മിയുടെ അതിഷിയെക്കാള്‍ മുന്നിലാണ്.
ചാന്ദ്‌നി ചൗക്കില്‍ ബി.ജെ.പിയുടെ ഹര്‍ഷ് വര്‍ധനാണ് മുനനില്‍. നോര്‍ത്ത് ഈസ്റ്റ് ദല്‍ഹിയില്‍ ബി.ജെ.പി പ്രസിഡന്റ് മനോജ് തിവാരിയാണ് മുന്നില്‍. ഇവിടെ മുഖ്യമന്ത്രിയും ദല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റുമായ ഷീല ദീക്ഷിത് പിന്നിലാണ്. സൂഫി ഗായകന്‍ ഹന്‍സ് രാജും പിന്നിലാണ്.
ഏപ്രില്‍ 11 നായിരുന്നു ദല്‍ഹിയില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ്. മെയ് 19 നാണ് അവസാന ഘട്ട വോട്ടെടുപ്പ് നടന്നത്.