| Tuesday, 15th May 2018, 8:40 pm

പോള്‍ ചെയ്തതിനേക്കാള്‍ വോട്ട് യന്ത്രത്തില്‍; ബി.ജെ.പി നേതാവിന്റെ ഫലം തടഞ്ഞുവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗലൂരു: പോള്‍ ചെയ്തതിനേക്കാള്‍ 207 വോട്ടുകള്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ബി.ജെ.പി എം.എല്‍.എയുടെ ഫലം തടഞ്ഞുവെച്ചു. ഹുബ്‌ളി ധര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ ജയിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥിയും പ്രതിപക്ഷനേതാവുമായ ജഗദീഷ് ലാല്‍ ഷെട്ടാറിന്റെ വിജയമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്.

ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഷെട്ടാര്‍ 25354 വോട്ടിനാണ് ഷെട്ടാര്‍ വിജയിച്ചത്. എന്നാല്‍ സൂക്ഷ്മപരിശോധനയിലാണ് വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട് കണ്ടെത്തിയത്.

അതേസമയം കര്‍ണാടകയിലെ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ബി.ജെ.പി. ബി.ജെ.പിയുടെ കുതിരച്ചവടത്തെ തടയിടാന്‍ എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കിയും സ്ഥലത്ത് നിന്ന് മാറ്റിയും ജെ.ഡി.എസും കോണ്‍ഗ്രസും രംഗത്തെത്തി.

ALSO READ:  കുതിരക്കച്ചവടത്തിന് തിരക്കിട്ട ചര്‍ച്ചകളുമായി ബി.ജെ.പി; കോണ്‍ഗ്രസ് എം.എല്‍.എമാരെ പഞ്ചാബിലേക്ക് മാറ്റിയേക്കും

കോണ്‍ഗ്രസ് എം.എല്‍.എമാരെ പഞ്ചാബിലേക്ക് മാറ്റുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജെ.ഡി.എസ് എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യനീക്കത്തില്‍ ഇരുപാര്‍ട്ടികളിലേയും എം.എല്‍.എമാരില്‍ ചിലര്‍ക്ക് അതൃപ്തിയുണ്ട്. രാഷ്ട്രീയ കരുനീക്കത്തിനായി അമിത് ഷായുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കേന്ദ്രമന്ത്രിമാരുടെ സംഘം കര്‍ണാടകയിലേക്ക് തിരിച്ചിട്ടുണ്ട്.

ദല്‍ഹിയില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ യോഗവും വിളിച്ചുചേര്‍ത്തിട്ടുണ്ട്.

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എം.എല്‍.എയുമായ ജി. പരമേശ്വരയുടെ നേതൃത്വത്തിലെത്തിയ സംഘത്തെ കാണാന്‍ ഗവര്‍ണര്‍ വാജുഭായ് രാധുഭായ് വാല നേരത്തെ കൂട്ടാക്കിയിരുന്നില്ല. മാത്രമല്ല, ഗവര്‍ണര്‍ ബി.ജെ.പി നേതാവ് യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയും ഭൂരിപക്ഷം തെളിയിക്കാന്‍ ഒരാഴ്ചത്തെ സമയം അനുവദിക്കുകയും ചെയ്തു. സംസ്ഥാന ഗവര്‍ണറെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കാനുള്ള മോദിയുടെ നീക്കമാണിതെന്ന് പരക്കെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more