| Saturday, 10th June 2017, 3:22 pm

'തങ്ങളുടെ സംസ്‌കാരത്തിന് കന്നുകാലി മാംസവുമായുള്ള ബന്ധം വിളിച്ചു പറയും'; മേഘാലയയില്‍ ബീഫ് ഫെസ്റ്റുമായി ബി.ജെ.പി വിട്ട നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷില്ലോങ്: കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധന നിയമത്തില്‍ പ്രതിഷേധിച്ച് മേഘാലയയില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഇന്നു വൈകീട്ടാണ് ബി.ജെ.പി വിട്ട നേതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി നടക്കുക. സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത് മുതല്‍ ഏറ്റവും കൂടുതല്‍ പ്രതിഷേധം നടന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് മേഘാലയ.


Also read വിവാദമായ സ്‌കൂള്‍ യൂണിഫോമിന്റെ ഫോട്ടോ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ്


പരിപാടിയില്‍ രണ്ടായിരത്തിലധികം ആളുകള്‍ പങ്കെടുക്കുമന്നൊണ് നേതാക്കള്‍ പറയുന്നത്. ബി.ജെ.പി നേതാക്കളുടെ രാജിയ്ക്ക് പിന്നാലെ കഴിഞ്ഞ ദിവസം മേഘാലയയിലെ 50,000 ത്തോളം ബി.ജെ.പി പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടിരുന്നു.

പ്രതിഷേധ പരിപാടിയ്‌ക്കെത്തുന്നവര്‍ക്ക് ബീഫ് വിഭവങ്ങളും മദ്യവും നല്‍കുമെന്ന് സംഘാടകര്‍ വ്യക്താമക്കി. തങ്ങളുടെ സംസ്‌കാരത്തിനെതിരായി ഹിന്ദുത്വ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള പാര്‍ട്ടി ശ്രമത്തെ തുടര്‍ന്നാണ് താന്‍ ബി.ജെ.പി വിട്ടതെന്ന് ബി.ജെ.പിയുടെ മുന്‍ പശ്ചിമ ഗാരോ ജില്ലാ പ്രസിഡന്റ് പറഞ്ഞു.

ബീഫ് കഴിക്കുന്നത് ഞങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. തങ്ങളുടെ സംസ്‌കാരത്തിന് കന്നുകാലി മാംസവുമായി എത്രത്തോളം ബന്ധമുണ്ടെന്ന ബീഫ് ഫെസ്റ്റ് നടത്തി ഉറക്കെ പറയാനാണ് ഉദ്ദേശിക്കുന്നത്.


Dont miss ‘ഗാന്ധിജി ബുദ്ധിമാനായ ബനിയ’; മഹാത്മാഗാന്ധിയെ ജാതി പറഞ്ഞ് പരാമര്‍ശിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ; പ്രതിഷേധം ശക്തം


പശു സംരക്ഷണത്തിന്റെ പേരില്‍ അക്രമികള്‍ ആളുകളെ തല്ലിക്കൊല്ലുകയാണെന്ന് പാര്‍ട്ടിയില്‍ നിന്നു രാജിവെച്ച യുവമോര്‍ച്ച നേതാവ് വില്‍വര്‍ ഗ്രഹാം ഡാന്‍ഗോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബീഫ് കഴിക്കുന്ന ഗോത്രവിഭാഗങ്ങളെ ബി.ജെ.പി അടിച്ചമര്‍ത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.


You must read this ‘വസ്ത്രത്തിന് ഇറക്കം പോരാ’; നടി അമലാ പോളിന് നേരെ സദാചാര വാദികളുടെ അക്രമം


We use cookies to give you the best possible experience. Learn more