ന്യൂദല്‍ഹി: പ്രധാനമന്ത്രി നേരന്ദ്ര മോദിയുടെ പ്രസംഗം ലൈവായി കാണാന്‍ ക്ഷേത്രത്തില്‍ പോയ ബി.ജെ.പി നേതാക്കളെ കര്‍ഷകര്‍ വളഞ്ഞു.
കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്നുള്ള മോദിയുടെ പ്രസംഗത്തിന്റെ ലൈവ് ടെലികാസ്റ്റ് കാണാനാണ് ഇവര്‍ എത്തിയത്.
കര്‍ഷകര്‍ രൂപീകരിച്ച വലയം ഭേദിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും മുന്‍ മന്ത്രി മനീഷ് ഗ്രോവറെ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളെ പ്രതിഷേധക്കാര്‍ ആറ് മണിക്കൂറോളം വളഞ്ഞുവെച്ചു.
കര്‍ഷകര്‍ക്കെതിരെ ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചതിന് ഗ്രോവര്‍ മാപ്പ് പറയണമെന്നതായിരുന്നു പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്.
നേരത്തെ, ബി.ജെ.പി നേതാക്കളുടെ വാഹനം തടഞ്ഞുകൊണ്ടും ഹരിയാനയില്‍ പ്രതിഷേധം നടന്നിരുന്നു.
ജോലിയൊന്നുമില്ലാത്ത മദ്യപാനികളാണ് സമരം ചെയ്യുന്നതെന്ന ബി.ജെ.പി എം.പി രാം ചന്ദര്‍ ജംഗ്രയുടെ പരാമര്‍ശത്തിനെതിരെയാണ് പ്രതിഷേധം നടന്നത്.
ഹരിയാനയിലെ ഹിസാര്‍ ജില്ലയിലാണ് ജംഗ്രയ്ക്കെതിരെ പ്രതിഷേധമുണ്ടായത്. കരിങ്കൊടികളും മുദ്രാവാക്യങ്ങളുമായി കര്‍ഷകര്‍ ബി.ജെ.പി നേതാവിന്റെ വാഹനം തടഞ്ഞു.
കഴിഞ്ഞ ദിവസം റോഹ്തക്കിലും എം.പിയ്ക്ക് നേരെ സമാനപ്രതിഷേധമുണ്ടായിരുന്നു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒരു പ്രതിഷേധവുമില്ലെന്നും സമരം ചെയ്യുന്നവര്‍ കര്‍ഷകരല്ലെന്നുമാണ് ജംഗ്ര പറഞ്ഞത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: BJP Leaders Watching PM Programme Live In Temple Surrounded By Farmers In Haryana