കാസര്‍ഗോഡ്: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായുമായുള്ള ബി.ജെ.പി നേതാക്കളുടെ ചര്‍ച്ച വാക്കുതര്‍ക്കത്തിലെത്തി. ശരണം വിളിച്ചു പ്രതിഷേധിച്ച ബി.ജെ.പി ജില്ല പ്രസിഡന്റിനെയടക്കം എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സഹകരണ വാരാഘോഷം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ കാഞ്ഞങ്ങാടെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചര്‍ച്ചയ്ക്കു ബി.ജെ.പി പ്രസിഡന്റ് കെ.ശ്രീകാന്ത് അനുവാദം തേടിയിരുന്നു. മന്ത്രിയില്‍നിന്ന് അനുവാദം വാങ്ങിയ പൊലീസ് ഗസ്റ്റ് ഹൗസില്‍ ചര്‍ച്ചയ്ക്കു സൗകര്യം ഏര്‍പ്പെടുത്തി.
ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചതിന് യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ കേസ്
എന്നാല്‍ ശബരിമല വിഷയത്തില്‍ ചര്‍ച്ചയ്ക്കിടെ മന്ത്രിയും ബി.ജെ.പി നേതാക്കളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതേത്തുടര്‍ന്നു ഉച്ചത്തില്‍ ശരണം വിളികളുമായി ബി.ജെ.പി നേതാക്കള്‍ പ്രതിഷേധമുയര്‍ത്തി.
കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.കെ.സുധാകരന്റെ നേതൃത്വത്തില്‍ പൊലീസ് ഉടന്‍ തന്നെ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലെത്തിച്ചു. ബി.ജെ.പി ജില്ല പ്രസിഡന്റ് കെ.ശ്രീകാന്ത്, നേതാക്കളായ എ.വേലായുധന്‍, സുധാമ ഗോസാദ, പ്രേംരാജ്, മണിലാല്‍, എന്‍.ബാബുരാജ്, രാജേഷ് കായ്ക്കാര്‍, പ്രദീപ് എം.കുട്ടാക്കണി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
അതിനിടെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത് ശബരിമലയില്‍ ആചാരങ്ങള്‍ തകര്‍ക്കാനാണെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരന്‍ എം.പി പറഞ്ഞു. കള്ളം ആവര്‍ത്തിച്ചു പറയുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.