2014 ല്‍ മദ്രസകള്‍ നവീകരിക്കുമെന്ന് പറഞ്ഞു, ഇപ്പോള്‍ അടച്ചുപൂട്ടുമെന്നും; ബി.ജെ.പിയുടെ മാനസിക നില തെറ്റിയെന്ന് കോണ്‍ഗ്രസ്
national news
2014 ല്‍ മദ്രസകള്‍ നവീകരിക്കുമെന്ന് പറഞ്ഞു, ഇപ്പോള്‍ അടച്ചുപൂട്ടുമെന്നും; ബി.ജെ.പിയുടെ മാനസിക നില തെറ്റിയെന്ന് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th October 2020, 6:21 pm

മുംബൈ: സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട ബി.ജെ.പി നേതാവിനെതിരെ കോണ്‍ഗ്രസ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് മദ്രസകള്‍ അടച്ചുപൂട്ടാനാവശ്യപ്പെട്ട് കത്തയച്ച ബി.ജെ.പി എം.എല്‍.എ അതുല്‍ ഭത്കാല്‍ക്കറിന്റെ മാനസിക നില തെറ്റിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ത് പറഞ്ഞു.

‘2014 ലെ പ്രകടനപത്രികയില്‍ ബി.ജെ.പി പറഞ്ഞത് മദ്രസകള്‍ ആധുനികവല്‍ക്കരിക്കുമെന്നാണ്. ഇപ്പോള്‍ അവര്‍ മദ്രസകള്‍ അടച്ചുപൂട്ടാന്‍ നടക്കുകയാണ്. ഇത് തന്നെയാണോ നിങ്ങളുടെ സര്‍ക്കാരിന്റെ നയവും?’, സച്ചിന്‍ ചോദിച്ചു.

വ്യാഴാഴ്ചയാണ് അതുല്‍ താക്കറെയ്ക്ക് കത്തയച്ചത്. താന്‍ ഹിന്ദുവാണെന്ന് തെളിയിക്കാന്‍ ഗവര്‍ണറുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന താക്കറെയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അതുല്‍ കത്തയച്ചത്.

നേരത്തെ അസമില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മതപാഠശാലകള്‍ അടച്ചുപൂട്ടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മദ്രസകളും സംസ്‌കൃതശാലകളും അടച്ചുപൂട്ടുമെന്നുമായിരുന്നു അസം സര്‍ക്കാര്‍ അറിയിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP leaders have lost mental balance: Congress after BJP MLA asks Maharashtra CM to shut down Madrasas