മുംബൈ: രണ്ട് ബി.ജെ.പി നേതാക്കള്‍ ഏറ്റുമുട്ടിയതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലെ രാഷ്ട്രീയ ഗ്രൂപ്പുകളില്‍ ഇപ്പോള്‍ ചര്‍ച്ച. നേതാക്കള്‍ ഏറ്റുമുട്ടിയതോടെ ഇരുവരുടെയും അണികളും നോക്കി നിന്നില്ല. അവരും ഏറ്റുമുട്ടി.
മഹാരാഷ്ട്രയിലെ മുന്‍ എം.എല്‍.എ ദ്രംഗദര ജയന്തി കവാഡിയയും നിലവിലെ എം.എല്‍.എ പര്‍സോത്തം ശബരിയയുമാണ് ഏറ്റുമുട്ടിയത്. ബി.ജെ.പി നേതാളായ ഇരുവരും ഏറ്റുമുട്ടിയത് സുരേന്ദ്ര നഗര്‍ എം.പി മഹേന്ദ്ര മുഞ്ചപ്പയെ സാക്ഷി നിര്‍ത്തിയാണ്.
മോര്‍ബി ജില്ലയിലെ ഹാല്‍വാദ് നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രി കാമ്പസിലാണ് സംഭവം നടന്നത്. മഹേന്ദ്ര മുഞ്ചപ്പ ആശുപത്രി സന്ദര്‍ശിക്കാനെത്തിയതായിരുന്നു. അവിടേക്ക് ഇരു നേതാക്കളും അണികളും എത്തുകയായിരുന്നു.
നിലവിലെ എം.എല്‍.എ പര്‍സോത്തം ശബരിയയ നേരത്തെ കോണ്‍ഗ്രസിലായിരുന്നു. 2019ല്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് ശബരിയ വിജയിച്ചത്. ശബരിയ ബി.ജെ.പിയിലെത്തിയത് മുതലേ ദ്രംഗദര ജയന്തി കവാഡിയയുമായി തര്‍ക്കത്തിലാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ