തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്‍പില്‍ നടന്ന ശബരിമല സമരത്തെ ചൊല്ലി ബി.ജെ.പി കോര്‍കമ്മിറ്റി യോഗത്തില്‍ തര്‍ക്കം.
സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അനാവശ്യമായിരുന്നെന്ന് മുരളീധര പക്ഷം ആഞ്ഞടിച്ചു. ജനങ്ങള്‍ക്ക് മുന്‍പില്‍ ബി.ജെ.പിയെ അപഹാസ്യരാക്കിയെന്നും മുരളീധര പക്ഷം ആരോപിച്ചു. എന്നാല്‍ സമരം വന്‍ വിജയമായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള യോഗത്തില്‍ പറഞ്ഞു.
ശബരിമല സമരം ഒരു വിഭാഗം നേതാക്കള്‍ നിസ്സഹകരിച്ചെന്നും സമരത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി നിന്നില്ലെന്നും മുരളീധരപക്ഷം വിമര്‍ശിച്ചു.
“ഉദ്ദേശിച്ചത് ആക്ടിവിസ്റ്റുകളായ സ്ത്രീകളെ” വീണ്ടും സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കെ. സുധാകരന്‍
എന്നാല്‍ സമരം വിജയമായിരുന്നെന്ന് കൃഷ്ണദാസ് പക്ഷം ചൂണ്ടിക്കാട്ടി. ഒരു വിഭാഗം നേതാക്കള്‍ നിസ്സകരിച്ചെന്നും അങ്ങനെ നിസ്സഹകരിച്ചത് മുരളീധര പക്ഷമായിരുന്നെന്നും കൃഷ്ണദാസ് പക്ഷം ആരോപിച്ചു. ഇതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റം നടന്നു.
മുരളീധര പക്ഷം കടുത്ത വിമര്‍ശനമാണ് സമരത്തിനെതിരെ ഉന്നയിച്ചത്. സമരം ഒരു തരത്തിലും പാര്‍ട്ടിക്ക് ഗുണം ചെയ്തില്ലെന്നും പാര്‍ട്ടിയുടെ പേര് മോശമാക്കിയെന്നും മുരളീധര പക്ഷം കുറ്റപ്പെടുത്തി.
എന്നാല്‍ നിസ്സഹകരണ നിലപാട് ശരിയല്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കേണ്ടതുണ്ടെന്നും പി.എസ് ശ്രീധരന്‍ പിള്ള യോഗത്തില്‍ പറഞ്ഞു.
ബി.ഡി.ജെ.എസിന് നാല് സീറ്റ് നല്‍കാനും ബി.ജെ.പി കോര്‍കമ്മിറ്റി യോഗത്തില്‍ ധാരണയായി.