ലക്‌നൗ: ജില്ലാ വികസന സമിതി യോഗത്തില്‍ രണ്ട് ബി.ജെ.പി ജനപ്രതിനിധികള്‍ തമ്മില്‍ സംഘര്‍ഷം. ഉത്തര്‍പ്രദേശിലെ ശാന്ത് കബീറിലാണ് സംഭവം.
പ്രാദേശിക റോഡ് പദ്ധതിയുടെ ശിലാഫലകത്തില്‍ പേര് ഉള്‍പ്പെടുത്താത്തതിന്റെ പേരിലാണ് ബി.ജെ.പി എം.പി ശരത് ത്രിപാഠി പാര്‍ട്ടിയും എം.എല്‍.എ രാകേഷ് സിങ്ങും തമ്മില്‍ വഴക്കുണ്ടാക്കിയത്.
റോഡ് വികസന പദ്ധതിയുടെ ശിലാഫലകത്തില്‍ തന്റെ പേര് ഉള്‍പ്പെടുത്താത്ത കാര്യം പറഞ്ഞുകൊണ്ട് എം.പി യോഗത്തിനിടെ എം.എല്‍.എയോട് ദേഷ്യപ്പെടുകയായിരുന്നു. എന്നാല്‍ തന്റെ തീരുമാന പ്രകാരമാണ് ശരത് ത്രിപാഠിയുടെ പേര് ഒഴിവാക്കിയതെന്ന് എം.എല്‍.എ പറഞ്ഞതോടെ വഴക്ക് ആരംഭിച്ചു.അത് പിന്നീട് കയ്യാങ്കളിയിലേക്കും നീങ്ങി.
ALSO READ: ടിന്റുവിന്റെ വീടാന്വേഷണ പരീക്ഷണങ്ങള്‍ അഥവാ അപ്ലിക്കേഷന്‍ ഹോസ്റ്റിംഗിലെ നാള്‍വഴികള്‍
ശരത് ത്രിപാഠി എം.എല്‍.എ രാകേഷ് സിങ്ങിനെ ചെരിപ്പുകൊണ്ട് പലതവണ അടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ശരത് ത്രിപാഠി ചെരിപ്പൂരി എം.പി യെ മര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ എം.എല്‍ എയും തിരിച്ചടിച്ചു.
പൊലീസ് ഇടപെട്ടായിരുന്നു ജനപ്രതിനിധികളെ പിടിച്ചുമാറ്റിയത്. എന്നാല്‍ ബിജെപി എം.പി ശരത് ത്രിപാഠിയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി എം.എല്‍.എ രാകേഷ് സിങ്ങും അനുയായികളും കളക്ടറേറ്റിന് മുന്നില്‍ പ്രതിഷേധിച്ചുവെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.