ജയ്പൂര്‍:രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ കുറുമാറ്റത്തിന് പ്രേരിപ്പിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് ശബ്ദ സാംപിളുകള്‍ നല്‍കാന്‍ ബി.ജെ.പി നേതാക്കളായ അശോക് സിങും ഭരത് മലാനിയും വിസമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍. എന്‍.എന്‍.ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന ആരോപണവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുടെ ഉന്നത നേതാക്കളാണ് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഗെലോട്ട് പറഞ്ഞത്. കര്‍ണാടകയിലും മധ്യപ്രദേശിലും സര്‍ക്കാരിനെ അട്ടിമറിച്ച അതേരീതിതന്നെയാണ് രാജസ്ഥാനിലും ബി.ജെ.പി തുടരുന്നതെന്നും ഗെലോട്ട് പറഞ്ഞിരുന്നു.
അതിനിടെ രാജ്യസഭാ തെരഞ്ഞെടുപ്പു സമയത്തു കോണ്‍ഗ്രസ് എം.എല്‍.എമാരെ കൂറുമാറ്റത്തിനു പ്രേരിപ്പിച്ചെന്ന കേസില്‍ രണ്ടുപേരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. അശോക് സിങ്, ഭരത് മലാനി എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.
ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യുന്നതിന് കോണ്‍ഗ്രസിന്റെയും സ്വതന്ത്രരുമായ എം.എല്‍.എമാര്‍ക്ക് 20 മുതല്‍ 25 കോടി രൂപവരെ വാഗ്ദാനം ചെയ്‌തെന്ന് കാണിച്ച് കോണ്‍ഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷി നല്‍കിയ പരാതിയിലായിരുന്നു നടപടി.
ബി.ജെ.പി നിശ്ചിയിക്കുന്ന ആളെ മുഖ്യമന്ത്രിയാകാന്‍ സമ്മതിക്കണമെന്നും സച്ചിന്‍ പൈലറ്റിനെ കേന്ദ്രത്തില്‍ മന്ത്രിയാക്കാമെന്നും ഉള്‍ക്കൊള്ളുന്ന ഫോണ്‍ സംഭാഷണങ്ങള്‍ ലഭിച്ചതായും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക