| Saturday, 20th October 2018, 2:25 pm

പൊലീസിനെ വെട്ടിച്ച് നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് ബി.ജെ.പി നേതാക്കള്‍; എ.എന്‍ രാധാകൃഷണനും ജെ.ആര്‍ പദ്മകുമാറും അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പമ്പ: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെ പത്ത് പേര്‍ അറസ്റ്റില്‍. ബി.ജെ.പി നേതാക്കളായ എ.എന്‍ രാധാകൃഷണനും ജെ.ആര്‍ പദ്മകുമാറും അടങ്ങിയ പത്തംഗ സംഘമാണ് അറസ്റ്റിലായത്.

ഇവര്‍ നിലയ്ക്കലില്‍ ഇറങ്ങി മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും എതിരെ പ്രസംഗിച്ച് തുടങ്ങിയപ്പോള്‍ മാത്രമാണ് പൊലീസുകാര്‍ വിവരമറിഞ്ഞത്.

അവിശ്വാസികളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചെന്നും ഇത് കയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ലെന്നും അതുകൊണ്ട് തന്നെ നിരോധനാഞ്ജ ലംഘിക്കുകയാണെന്ന് പറഞ്ഞായിരുന്നു ബി.ജെ. പി നേതാക്കളുടെ പ്രസംഗം.


ശബരിമല നടപ്പന്തലില്‍ എത്തിയ 52 കാരിക്കെതിരെയും പ്രതിഷേധം; 52 വയസിന് മുകളിലെന്ന് പറഞ്ഞിട്ടും വഴിതടഞ്ഞ് ആള്‍ക്കൂട്ടം


കനത്ത പൊലീസ് സുരക്ഷയെ മറികടന്ന് ബി.ജെ.പി നേതാക്കള്‍ നിരോധനാജ്ഞ ലംഘിച്ചത്. നൂറോളം വരുന്ന പൊലീസുകാര്‍ നിലയ്ക്കലില്‍ ഉണ്ടായിരുന്ന ഘട്ടത്തിലാണ് അതിനെ മറികടന്ന് പത്തംഗ സംഘം എത്തിയത്.

പൊലീസിന്റെ പരിശോധനയില്‍പ്പെടാതെയാണ് എ.എന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അവിടെ എത്തിയത്. അയ്യപ്പഭക്തന്‍മാരുടെ വേഷത്തിലെത്തിയ എ.എന്‍ പദ്മകുമാറിനേയും രാധാകൃഷ്ണനേയും പൊലീസിന് മനസിലായില്ല. ഇവര്‍ എത്തി മുദ്രാവാക്യം വിളിച്ചപ്പോള്‍ മാത്രമാണ് പൊലീസ് വിവരമറിഞ്ഞത്.

ഇലവങ്കല്‍ നിലയ്ക്കല്‍ പമ്പ സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാഞ്ജ ഉള്ളത്. ഇന്നലെ റോഡ് ഉപരോധിച്ച് പ്രതിഷേധ പ്രകടനം നടത്തിയ ശോഭാ സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more