ന്യൂദല്‍ഹി: കര്‍ഷകരെ സമരജീവികള്‍ എന്ന് വിളിച്ചാക്ഷേപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പ്രതികരിച്ച് സമാജ് വാദി പാര്‍ട്ടി എം.പി അഖിലേഷ് യാദവ്. സമരങ്ങളാണ് ഇന്ത്യയ്ക്ക് അവകാശങ്ങളും ലോകമറിയുന്ന നേതാക്കളെയും നേടി തന്നതെന്ന് അദ്ദേഹം റഞ്ഞു. ലോക്‌സഭയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘സമരങ്ങള്‍ ഇന്ത്യയ്ക്ക് അവകാശങ്ങള്‍ നേടിത്തന്നു. ലോകമറിയുന്ന നേതാക്കളും സമരങ്ങളിലൂടെയാണ് പിറന്നത്. പ്രതിഷേധം നടത്തുന്നവര്‍ വെറും സമരജീവികള്‍ മാത്രമാണെങ്കില്‍ ബി.ജെ.പി നേതാക്കള്‍ വെറും പതാക ജീവികളാണ്. സ്വന്തം കൊടിയുമായി ജനങ്ങളില്‍ നിന്ന് പണപ്പിരിവ് മാത്രം നടത്തുന്ന പതാക ജീവികള്‍’, അഖിലേഷ് പറഞ്ഞു.
കര്‍ഷക സമരം ശക്തമാകുന്ന സാഹചര്യത്തിലും സമരത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയിരുന്നു. ഇത് വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തിരുന്നു.
കര്‍ഷക സമരത്തെപ്പറ്റി വളരെ മോശമായാണ് രാജ്യസഭയില്‍ മോദി സംസാരിച്ചത്. സമര ജീവികളാണ് പ്രക്ഷോഭത്തിന് കാരണമെന്നും എന്നും മോദി പറഞ്ഞിരുന്നു. കര്‍ഷകര്‍ എന്തിനാണ് സമരം ചെയ്യുന്നതെന്നും ഈ സമരം അവസാനിപ്പിക്കണമെന്നും മോദി സഭയില്‍ പറഞ്ഞു.
കര്‍ഷക സമരത്തെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നു, എന്നാല്‍ സമരത്തിന്റെ കാരണം ആരും പറയുന്നില്ലെന്നാണ് മോദി സഭയില്‍ വാദിച്ചത്. കര്‍ഷകരെ വിശ്വാസത്തില്‍ എടുത്താണ് നിയമം പാസാക്കിയതെന്നും നിയമം ചെറുകിട കര്‍ഷകര്‍ വഞ്ചിക്കപ്പെടാതിരിക്കാനാണെന്നും മോദി അവകാശപ്പെട്ടു.
കാര്‍ഷിക പരിഷകരണത്തെക്കുറിച്ച് വാതോരാതെ പറയുകയും പരിഷ്‌കരണം വേണമെന്നതില്‍ യോജിക്കുകയും ചെയ്തിട്ട് പിന്നീട് കണ്ട യൂ ടേണ്‍ ഞെട്ടിപ്പിക്കുന്നതാണെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യം പാശ്ചാത്യ സംവിധാനമല്ലെന്നും ഭാരതത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ജനാധിപത്യമാണ് എന്നും മോദി അവകാശപ്പെട്ടു.
മോദിയുടെ ഈ പരാമര്‍ശത്തിനെതിരെ കര്‍ഷക സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ചയും രംഗത്തെത്തിയിരുന്നു. കര്‍ഷകരെ അപമാനിക്കരുതെന്നും സമരം ചെയ്തവര്‍ തന്നെയാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക